Image

ഫ്‌ളാറ്റുകള്‍ നിലംപൊത്തുമ്പോള്‍(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 15 January, 2020
ഫ്‌ളാറ്റുകള്‍ നിലംപൊത്തുമ്പോള്‍(കവിത:  രാജന്‍ കിണറ്റിങ്കര)
മരടിലെ
ഓരോ കെട്ടിടവും
നിലം പൊത്തുമ്പോള്‍ 
അയാള്‍
വിതുമ്പുകയായിരുന്നു..
അസ്വസ്ഥതയും
നിസ്സഹായതയും 
വീര്‍പ്പു മുട്ടിച്ച
നിമിഷങ്ങള്‍.....
ഫഌറ്റുടമകള്‍ക്ക്
പോലുമില്ലാത്ത
നീറ്റല്‍
നെഞ്ചിനകത്ത് ...
ഓരോ തകര്‍ച്ചയുടെയും 
ആരവങ്ങള്‍
അയല്‍വീടുകളില്‍
ഉയരുമ്പോള്‍
അയാള്‍
ടി വി ക്ക് മുന്നില്‍
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു..
ഈ നശിച്ച
കറന്റൊന്നു
വന്നിരുന്നെകില്‍
എല്ലാം കണ്‍കുളിര്‍ക്കെ
കാണാമായിരുന്നു...


Join WhatsApp News
വിദ്യാധരൻ 2020-01-15 23:09:21
ദൃശ്യമായ വസ്തുക്കൾക്ക് 
പിന്നിൽ അദൃശ്യമായ പലതുമുണ്ട് 
കെട്ടിടങ്ങൾ നിലപൊത്തുമ്പോൾ 
ദൃശ്യമായതിന് മാത്രമേ 
നാശം സംഭവിക്കുന്നുള്ളു
നാശം സംഭവിക്കാതെ 
അദൃശ്യമായത് 
കൂടുതൽ നാശം സൃഷ്ടിക്കാനായി 
ഇപ്പോഴും അവിടെ തന്നെയുണ്ട് 
അതുകൊണ്ട് 'കൺകുളിർക്കെ' 
കാണണെമെന്നുള്ള ആഗ്രഹം വെടിഞ്ഞ് 
കാണാത്തതിനെ കണ്ടുപിടിച്ച് 
ഇനി ഒരിക്കലും ഒരു കെട്ടിടങ്ങളും 
നില്പോത്താത്ത വിധത്തിൽ തുരത്തുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക