Image

വിറ്റുപോകാതെ 10 ലോട്ടറി ടിക്കറ്റുകള്‍ ; പെട്ടിക്കടക്കാരനെത്തേടി ഭാഗ്യദേവത ; 70 ലക്ഷം

Published on 15 January, 2020
വിറ്റുപോകാതെ 10 ലോട്ടറി ടിക്കറ്റുകള്‍ ; പെട്ടിക്കടക്കാരനെത്തേടി ഭാഗ്യദേവത ; 70 ലക്ഷം

ആലപ്പുഴ : വില്‍ക്കാതെ അവശേഷിച്ച 10 ലോട്ടറി ടിക്കറ്റുകളിലൊന്നില്‍ പെട്ടിക്കടക്കാരനെ തേടിയെത്തിയത് ഭാഗ്യദേവത. മാവേലിക്കര ഇറവങ്കര സവിതാഭവനത്തില്‍ സി തമ്ബി(63)യെയാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്. വില്‍പന നടക്കാതെ അവശേഷിച്ച സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കിട്ടിയത്.


മാവേലിക്കര-പന്തളം റോഡില്‍ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളാണ് തമ്ബി. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ മാങ്കാംകുഴി ശാഖയില്‍ ഏല്‍പിച്ചു. കട വിപുലീകരിക്കുകയും മക്കളെ സഹായിക്കുകയും ചെയ്യണമെന്നാണ് തമ്ബിയുടെ ആഗ്രഹം. ഭാര്യ: സരസ്വതി. രണ്ട് പെണ്‍മക്കളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക