Image

സാമ്ബത്തിക ബാധ്യതയുടെ പേരില്‍ ആരെയും ജപ്തി ചെയ്തിറക്കില്ല : ഇ. ചന്ദ്രശേഖരന്‍

Published on 15 January, 2020
സാമ്ബത്തിക ബാധ്യതയുടെ പേരില്‍ ആരെയും ജപ്തി ചെയ്തിറക്കില്ല : ഇ. ചന്ദ്രശേഖരന്‍

അഗളി: കടം, സാമ്ബത്തിക ബാധ്യത എന്നിവയുടെ പേരില്‍ ആരെയും ജപ്തിചെയ്ത് വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭവനനിര്‍മാണ വായ്പക്കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി.


കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഹൗസിങ് കമ്മിഷണര്‍ എ. അലക്സാണ്ടര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക