Image

കെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം, 6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചു

അനില്‍ മറ്റത്തികുന്നേല്‍ Published on 15 January, 2020
കെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചു
ചിക്കാഗോ: ഇല്ലിനിനോയ് സ്‌റ്റേറ്റ് അസംബ്‌ളിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട്.  ചുരുങ്ങിയ സമയം  കൊണ്ട് തന്നെ ഡിസംബര്‍ 31 ന് മുന്‍പായി ലക്ഷ്യമിട്ട ഒരു ലക്ഷം ഡോളര്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ആദ്യത്തെ 6 ആഴ്ചക്കുള്ളില്‍ $ 116000 സമാഹരിച്ചുകൊണ്ട് ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് ലോബിയുടെ സംഭാവനകള്‍ ഒന്നും സ്വീകരിക്കാതെ പൊതു ജനത്തിന്റെ സഹകരണം കൊണ്ട് മാത്രം സമാഹരിച്ച ഈ ഫണ്ട് കെവിന്റെ സ്ഥാനാര്‍ത്ഥിത്വം അടിവരയിട്ട് പ്രഖ്യാപിക്കുന്ന ശക്തമായ സൂചനയാണ് എന്ന് തെരെഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ടോമി മേതിപ്പാറ  അറിയിച്ചു. കെവിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും മലയാളി സമൂഹം നല്‍കുന്ന പിന്തുണ സുശക്തമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വാരത്തില്‍ സ്‌കോക്കിയില്‍ (8253 ടസീസശല ആഹ്‌റ) തുറന്ന തെരെഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് പ്രാചരണത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കൂടുതല്‍ സഹായകമാകും. മലയാളി സമൂഹത്തില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിന് സാക്ഷികളാകുവാന്‍ എത്തിയത്. ഇത് കൂടാതെ ഏഷ്യന്‍ അമേരിക്കന്‍ മിഡ്‌വെസ്‌റ് പ്രോഗ്രസ്സീവ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്‍ തുടങ്ങിയ സംഘടനകള്‍ക്ക് പുറമെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള നിരവധി സംഘടനകളും വ്യക്തികളും കെവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ 40വേ & 50വേ വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്,  ലിങ്കന്‍വുഡ് സബര്‍ബുകളും അടങ്ങുന്ന ഇല്ലിനോയി സ്‌റ്റേറ്റിന്റെ 16വേ വാര്‍ഡാണ് കെവിന്റെ മത്സരവേദി.  മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസന്‍ ദമ്പതികളുടെ മകനായ കെവിന്‍ നൈല്‍സ് നോര്‍ത്ത് ഹൈസ്‌കൂളില്‍ നിന്നും ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയതിന് ശേഷം,  അമേരിക്കന്‍ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്‌റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള കെവിന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ ( കഅഉഛ ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. അതോടൊപ്പം വര്‍ഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം അമേരിക്കന്‍ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തില്‍ യുവജനങ്ങള്‍ക്ക് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

മാര്‍ച്ച് 17 ലെ  തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി  മലയാളി സമൂഹത്തിലെ നിരവധി വ്യക്തികള്‍ ഇതിനകം  തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം സഹകാരികളാകുവാനും ഇല്ലിനോയി സംസ്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ ആദ്യമായി ഒരു സൗത്ത് ഏഷ്യന്‍ വംശജനെ ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് എത്തിക്കുവാനുള്ള ഈ നിര്‍ണ്ണായക ദൗത്യത്തില്‍ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ടോമി മെതിപ്പാറ  7734050411

കെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചുകെവിന്‍ ഓലിക്കലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം,  6 ആഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഫണ്ട് സമാഹരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക