Image

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം - ദൗര്‍ഭാഗ്യകരമെന്നു സത്യ നാദല്ല

പി പി ചെറിയാൻ Published on 15 January, 2020
ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം - ദൗര്‍ഭാഗ്യകരമെന്നു സത്യ നാദല്ല
വാഷിംഗ്ടണ്‍:  ഇന്ത്യയിലെ ഹൈദരാബാദ്  സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും  മൈക്രോസോഫ്റ്റ് സിഇഒ യുമായ  സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി പരസ്യമായി രംഗത്ത് .പിറന്നനാട്ടിൽ  സംഭവിച്ച് കൊണ്ടിരിക്കുന്നത് ദുഃഖകരവും  ദൗര്‍ഭാഗ്യകരമാണെന്നും മാന്‍ഹാട്ടനില്‍ തിങ്കളാഴ്ച നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ നാദല്ല അഭിപ്രായപ്പെട്ടു .വ്യത്യസ്ത സംസ്കാരങ്ങൾ ആഴത്തിൽ വേരൂന്നിയിട്ടുള്ള  ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ  ഈദ് ,ക്രിസ്തുമസ് ,ഹോളി എന്നി ഉത്സവങ്ങൾ ജാതി മത ഭേദമില്ലാതെആഘോഷിച്ചിരുന്ന കാലഘട്ടത്തിന്റെ സ്മരണകളിൽ ഞാൻ അഭിമാനം കൊള്ളുന്നതായി നാദല്ല അനുസ്മരിച്ചു  

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ്‌ നാദല്ല തന്‍റെ നിലപാട് വ്യക്തമാക്കിയത്. ബെന്‍ സ്മിത്ത് തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത യൂണികോണ്‍ സൃഷ്ടിക്കുന്നതോ അല്ലെങ്കില്‍ ഇന്‍ഫോസിസിന്‍റെ അടുത്ത സിഇഒ ആകുന്നതോ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമുദായികവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ അലയടിക്കുന്ന  പ്രതിഷേധത്തിനിടയിലാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രസ്താവന.

പിന്നീട് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്ററില്‍ നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി നാദെല്ലയുടെ പ്രസ്താവന ട്വീറ്റ് ചെയ്തു. കുടിയേറ്റം ഒരു രാജ്യത്തിന് നല്ലതാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു സത്യ നാദല്ല.

എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍വചിക്കേണ്ടതുണ്ട്. യഥാക്രമം ദേശീയ സുരക്ഷ ഉറപ്പാക്കുകയും കുടിയേറ്റ നയം നടപ്പാക്കുകയും ചേയ്യേണ്ടതുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാരുകളും ജനങ്ങളും തമ്മില്‍ സംവാദങ്ങളുമുണ്ടാകും. ബഹുസംസ്‌കാരങ്ങളുള്ള ഇന്ത്യയില്‍ വളര്‍ന്നതിന്‍റെയും അമേരിക്കയില്‍ കുടിയേറിയതിന്റെ അനുഭവവുമാണ് എന്നെ രൂപപ്പെടുത്തിയത്. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനപ്രദമായ കരുത്തുറ്റ സംരംഭം തുടങ്ങാന്‍ ഒരു കുടിയേറ്റക്കാരന് അവസരമുണ്ടാകുന്ന ഇന്ത്യയാണ് എന്‍റെ പ്രതീക്ഷയിലുള്ളത്. -നാദല്ല പറയുന്നു.
ഇന്ത്യന് പൗരത്വനിയമെത്തിനെതിരെ ആദ്യമായി പ്രതീകരിച്ച പ്രധാന ടെക്, സി ഇ ഓമാരിൽ ആദ്യവ്യക്ത്തിയാണ് നാദല്ല.കഴിഞ്ഞ മാസം ബാംഗ്ളൂരിൽ നടന്ന പ്രതിഷേധത്തിൻറെ ഭാഗമായി അറെസ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചാരിത്രകാരനും എഴുത്തുകാരനായ രാമച്ചന്ദ്ര ഗുഹാ, നദിലയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നതായി ട്വീട് ചെയ്‌തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക