Image

'ത്രില്ലര്‍ വിഭാഗത്തിലെ വ്യത്യസ്ത കാഴ്ചപ്പാടാണ് അഞ്ചാം പാതിര'; പ്രശംസിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി

Published on 14 January, 2020
'ത്രില്ലര്‍ വിഭാഗത്തിലെ വ്യത്യസ്ത കാഴ്ചപ്പാടാണ് അഞ്ചാം പാതിര'; പ്രശംസിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് 'അഞ്ചാം പാതിര'. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചിരിക്കുന്നത്. പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി ചിത്രത്തെ പ്രശംസിച്ചത്.


'ത്രില്ലര്‍ വിഭാഗത്തിലെ വ്യത്യസ്ത കാഴ്ചപ്പാടാണ് അഞ്ചാം പാതിര. സസ്‌പെന്‍സിന്റെ ഘടകങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കഥ വളരെ നന്നായി ഉപയോഗിച്ചു. എഡിറ്റര്‍, സംഗീത സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവര്‍ ഈ സീക്വന്‍സുകളെ നന്നായി പിന്തുണച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ തകര്‍ത്തു. ഇന്ദ്രന്‍സേട്ടന്‍, ഷറഫുദ്ദീന്‍, നന്ദന വര്‍മ്മ, ജാഫര്‍ ഇടുക്കി, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കൈയ്യടി. ടീമിന് ചിയേഴ്സ്. ആശിക് ഉസ്മാന്‍ താന്‍ ആളു പൊളിയാണ്. ഇത് നിങ്ങളുടെ പാതിരയാണ്' എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.


മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ഷറഫുദ്ധീന്‍, ശ്രീനാഥ് ഭാസി, രമ്യാ നമ്ബീശന്‍, ജിനു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക