Image

ഋഷി കപൂറിന്‍െറ സഹോദരി ഋതു നന്ദ അന്തരിച്ചു

Published on 14 January, 2020
ഋഷി കപൂറിന്‍െറ സഹോദരി ഋതു നന്ദ അന്തരിച്ചു

ന്യൂഡല്‍ഹി: നടനും സംവിധായകനുമായ ഋഷി കപൂറിന്‍െറ സഹോദരി ഋതു നന്ദ അന്തരിച്ചു. 71 വയസായിരുന്നു. ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്​ച പുലര്‍ച്ചെ 1.15ഓടെയായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച്‌​ ഏറെക്കാലമായി ചികിത്സയിലായിരുന്നു.


ബോളിവുഡ്​ ചലച്ചിത്രകാരനായിരുന്ന രാജ്​ കപൂറിന്‍െറ മൂത്ത മകളാണ്​ ഋതു നന്ദ. രന്ദീര്‍ കപൂര്‍, രാജീവ്​ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്​. അന്തരിച്ച എസ്​കോര്‍ട്​സ്​ ഗ്രൂപ് ചെയര്‍മാന്‍ രാജന്‍ നന്ദ ഭര്‍ത്താവായിരുന്നു​. ഋതുനന്ദ ഇന്‍ഷൂറന്‍സ്​ സര്‍വീസിന്‍െറ സി.ഇ.ഒ ആയിരുന്നു.


അമിതാബ്​ ബച്ചന്‍െറ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ ഭര്‍തൃമാതാവായ​ ഋതു നന്ദയ​ുടെ മരണവിവരം അമിതാബ്​ ബച്ചന്‍ തന്‍െറ​ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു​. ഋതു നന്ദയുടെ മരണം ആകസ്​മികമായിരുന്നുവെന്ന്​ ബച്ചന്‍ ട്വീറ്റ്​ ചെയ്​തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക