Image

കലാങ്കുട് ബീച്ച് , ഒരനുഭവം (ഗോവന്‍ ഡയറീസ് 2: അര്‍ച്ചന നായര്‍)

Published on 13 January, 2020
കലാങ്കുട് ബീച്ച് , ഒരനുഭവം (ഗോവന്‍ ഡയറീസ് 2: അര്‍ച്ചന നായര്‍)
ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും ആ ബീച്ചിന്റെ പ്രത്യേകത ... സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഒറ്റക്കോ സുഹൃത്തുക്കളുമായോ കുടുംബവുമൊത്തോ അതോ കമിതാക്കളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവരുടേതായ ലോകം അവിടെ സൃഷ്ടിക്കുന്നു ...ജാതിയോ മതമോ ഭാഷയോ വസ്ത്രധാരണ ശൈലിയോ ഒന്നും തന്നെ അവിടെ ആര്‍ക്കും ഒരു വിഷയമല്ല .. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ ആള്‍ക്കാര്‍ വരെ പ്രായഭേദമന്യേ പലതരം വാട്ടര്‍സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസില്‍ പങ്കെടുക്കുന്നു .... വാട്ടര്‍സ്‌പോര്‍ട്‌സ് നടത്തികൊടുക്കുന്ന ഏജന്‍സി ആള്‍കാര്‍ നമ്മള്‍ ചെല്ലുന്ന പാടേ ക്യാന്‍വാസിംഗ് തുടങ്ങും .... ഒരു പാക്കേജ് ആയിട്ടാണ് പല ആക്ടിവിറ്റീസും .... പാരാസെയ്‌ലിംഗ് മുതല്‍ ജെറ്റ്‌സ്കി വരെ അതില്‍ ഉള്‍പ്പെടും ... ഏകദേശം രണ്ടായിരം രൂപ വരെ ആകും , നല്ല പോലെ വിലപേശിയാല്‍ അത് കുറഞ്ഞും കിട്ടും ....

പാരാസെയ്‌ലിംഗ് , ബനാനറൈഡ് , സ്ക്യൂബാ , ജെറ്റ്‌സ്കി ഇത്രയും ആയിരുന്നു ആദ്യം മുതലേ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ... ആദിയുടെ ആവശ്യം രാത്രി പത്തുമണി വരെ ബീച്ചില്‍ കളിക്കണം .... സഞ്ജുവിന് ഞങ്ങളുടെ രണ്ടുപേരുടേം ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചും കാണണം ... എനിക്ക് ചെയ്യേണ്ട വാട്ടര്‍സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി കുറിച്ചെല്ലാം തിരക്കി അതെല്ലാം പിറ്റേദിവസം ചെയ്യാന്‍ തീരുമാനിച്ചു .. അന്നത്തെ സായാഹ്നം അല്‍പനേരം ബീച്ചില്‍ ചിലവഴിച്ചു , യാത്രാക്ഷീണം തീര്‍ക്കാനായി ഷാക്കില്‍ കുറച്ചു നേരം ഇരുന്നു, റിലാക്‌സ് ആയി ഹോട്ടലിലേക്ക് തിരിച്ചു ... അന്ന് മനസ്സിലായി കാറില്‍ കറങ്ങുന്നത് ഒരു നല്ല ഐഡിയ അല്ല എന്ന് ... തിക്കും തിരഞ്ഞ ഇടുങ്ങിയ റോഡുകളിലൂടെ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതെ അലയേണ്ടി വരും ...തിരികെ ഹോട്ടലില്‍ വന്നു ഫ്രഷ് ആയി സാറ്റര്‍ഡേ നൈറ്റ് മാര്‍ക്കറ്റ് കാണാന്‍ പോകാന്‍ വന്ന ഞങ്ങളെ കാത്തിരുന്നത് മറ്റൊരു സര്‍െ്രെപസ് ആയിരുന്നു ...

ഞങ്ങള്‍ താമസിച്ച റിസോര്‍ട്ടിന്റെ ജനറല്‍ മാനേജര്‍ ഒരു മലയാളി ആയിരിന്നു .. പാലായില്‍ നിന്നുള്ള ജോര്‍ജ് ...(പി സി അല്ല )...ആ റിസോര്‍ട്ടില്‍ അന്നത്തെ സ്‌പെഷ്യല്‍ ആയി കാര്‍ണിവലിലേക്കു സ്‌പെഷ്യല്‍ ഇന്‍വിറ്റേഷന്‍ കിട്ടി .. ഫുഡും മാജിക്‌ഷോയും സ്റ്റാന്‍ഡ്അപ്പ് കോമെഡിയും മ്യൂസിക് നെറ്റും എല്ലാം കൂടെ ഫ്രീ എന്‍ട്രി .... സാറ്റര്‍ഡേ നൈറ്റ് മാര്‍ക്കറ്റ് കാണണമെങ്കില്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞു പോകുന്നതാണ് നല്ലത് , പിറ്റേന്ന് വെളുപ്പിന് നാല് നാലരയോളം ആണ് ഈ മാര്‍ക്കറ്റ് ... എങ്കില്‍ രാത്രി അല്പം വൈകി പോകാം എന്ന് കരുതി ഞങ്ങള്‍ റിസോര്‍ട്ടിലെ കാര്‍ണിവലില്‍ ഞങ്ങള്‍ക്കായി റിസേര്‍വ്ഡ് ആയ സീറ്റില്‍ സ്ഥാനം പിടിച്ചു ... അത്ര മെച്ചമുള്ള കാര്‍ണിവല്‍ ആയിരുന്നില്ല എങ്കിലും നല്ല ഫുഡും ആ ഒരു ആംബിയന്‍സും അന്നത്തെ യാത്ര ക്ഷീണം മാറ്റാന്‍ അത് മതിയാരുന്നു .... മാഗ്ലൂരെന്‍ സ്‌റ്റൈല്‍ റവാഫിഷ് ഫ്രയും ചിക്കന്‍ സേക്യൂട്ടീ, പിന്നെ ബാര്‍ബക്യൂ ചിക്കനും ഫ്രഞ്ച് െ്രെഫസും എല്ലാം കഴിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഉറക്കം കണ്‍കളില്‍ ഊഞ്ഞാല് കെട്ടിത്തുടങ്ങി ....

സാറ്റര്‍ഡേ നൈറ്റ്  വിദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഫഌ മാര്‍ക്കറ്റ് ... ലോക്കല്‍ ഐറ്റംസ് എല്ലാം തന്നെ, ഫുഡ് ഉള്‍പ്പെടെ , ഒരൊറ്റ സ്ഥലത്തു കിട്ടുന്നത് ... ഷോപ്പിംഗ് എന്റെ ഐറ്റം അല്ലാത്തതിനാലും പത്തുമണിക്കെ ഉറക്കം പിടിക്കുന്ന ശീലം ഉള്ളതിനാലും അവിടെ ടൈം സ്‌പെന്‍ഡ് ചെയ്യാതെ തിരികെ വീണ്ടും റൂമിലെത്തി ... പിറ്റേദിവസത്തെ പ്ലാനിംഗ് എല്ലാം റെഡി ആക്കി രാവിലെ ആറുമണിക്കുള്ള അലാം സെറ്റ് ആക്കി ഉറങ്ങാന്‍ കിടന്നു ....

പിറ്റേ ദിവസം എല്ലാവരും എണീച്ചപ്പോള്‍ എട്ടുമണി ...

(തുടരും..)



കലാങ്കുട് ബീച്ച് , ഒരനുഭവം (ഗോവന്‍ ഡയറീസ് 2: അര്‍ച്ചന നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക