Image

രണ്‍വീറിന്റെ ജാക്കറ്റില്‍ മുഖം! സ്‌റ്റൈലിഷ് ലുക്കില്‍ താരം; വില 1 ലക്ഷം

Published on 13 January, 2020
രണ്‍വീറിന്റെ ജാക്കറ്റില്‍ മുഖം! സ്‌റ്റൈലിഷ് ലുക്കില്‍ താരം; വില 1 ലക്ഷം
എപ്പോഴും വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സ്റ്റാറാണ് രണ്‍വീര്‍ സിങ്. താരത്തിന്റെ പല ഫാഷന്‍ പരീഷണങ്ങളും ആരാധകരില്‍ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ എയര്‍പോര്‍ട്ടിലെത്തിയ രണ്‍വീറിന്റെ ജാക്കറ്റിലാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. ഒരാളുടെ മുഖമായിരുന്നു ജാക്കറ്റില്‍ പ്രിന്റ് ചെയ്തിരുന്നത്.

ഹോളിവുഡ് നടന്‍ മാല്‍ക്കം മക്ഡോവല്‍സ് ആയിരുന്നു ജാക്കറ്റിലെ താരം. 'എ ക്ലോക്വര്‍ക് ഓറഞ്ച്' എന്ന സിനിമയില്‍ മാല്‍ക്കം അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം അത്ഭുതപ്പെട്ട് നില്‍ക്കുന്ന ഒരു രംഗമാണിത്.

ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും വേല്‍വെറ്റ് ഡീറ്റെയ്ലും പോക്കറ്റുകളും ചേര്‍ന്നതാണ് ഈ ജാക്കറ്റ്. ജപ്പാനില്‍ നിര്‍മ്മിച്ച ഈ ജാക്കറ്റിന്റെ വിലയും ചില്ലറയല്ല. ഏകദേശം 1,26,960 രൂപയാണ് ഇതിന്റെ വിലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാര്‍ക്കോള്‍ കാര്‍ഗോസ് ആണ് രണ്‍വീര്‍ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്നീക്കേഴ്സ്, കറുത്ത തൊപ്പി, സ്പൈക്കി സണ്‍ ഗ്ലാസ്സ് എന്നിവയും ധരിച്ചിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക