Image

നവ്യയുടെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയും മഞ്ജുവാര്യരും

Published on 13 January, 2020
നവ്യയുടെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയും മഞ്ജുവാര്യരും

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. ചിത്രത്തിലെ താരത്തിന്റെ ബാലാമാണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വീണ്ടും ചിത്രത്തിലേക്ക് തിരിച്ച്‌ വരന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ സന്തോഷം തീര്‍ത്തു.


വികെ പ്രകാശ് സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ച്‌ വരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ജനുവരി 14 ന് പുറത്തു വരും. മെഗസ്റ്റാര്‍ മമ്മൂട്ടിയും ലോഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പേസ്റ്റര്‍ പുറത്തു വിടുന്നത്. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ്.


മികച്ച ചിത്രത്തിന് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് മടങ്ങി വരവ് വൈകിയതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരുടെ മടങ്ങി വരവാണ് ആത്മവിശ്വാസം നല്‍കിയതെന്നും നവ്യ പറഞ്ഞിരുന്നു. വിവാഹം ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക