Image

തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..

ജയ ചന്ദ്രന്‍ Published on 13 January, 2020
തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..
ചിക്കാഗോ:  ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, ശ്രീ ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ സ്വാമികളുടെ  നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡലമകര വിളക്ക് പൂജകള്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ചിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ സമാപനം ആയി. കൊടിയ തണുപ്പിനെയും അവഗണിച്ച്   മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്ഭക്തജന തിരക്കാണ് .ക്ഷേത്ര സന്നിധിയില്‍ അനുഭവപ്പെട്ടത്.

വൈകിട്ട് കൃത്യം അഞ്ചുമണിക്ക്, മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഭിഷേകം നടത്തി തുടര്‍ന്ന് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷ ത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയശേഷം ആണ് 2019 2020 മകരവിളക്ക് പൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ശരണാഘോഷ മുഖരിതവും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്റെ തിരുസനിന്നധാനത്തില്‍ ദീപാരാധന നടത്തി. തുടന്ന് നടന്ന കലശപൂജകള്‍ക്കും സങ്കല്‍പ്പ പൂജകള്‍ക്കും ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. ശേഷം അയ്യപ്പന്റെ പ്രിയപ്പെട്ട അഭിഷേകമായ പുഷ്പാഭിഷേകത്താല്‍ പൂമൂടല്‍ നടത്തി.

തുടര്‍ന്ന് ചിക്കാഗോയിലേയും, ഫേസ്ബുക്ക് വഴി അയ്യപ്പ പൂജകള്‍ ലൈവായി കണ്ടുകൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പഭക്തര്‍ക്കും ദിവ്യാനുഭൂതി പകര്‍ന്നുകൊണ്ട് ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍  ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും തലപൊലിയുടെയും  അകമ്പടിയോടെ ബിജു കൃഷ്ണന്‍ സ്വാമി തലയില്‍ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, ശാസ്ത്രാ  സൂക്തം ഉരുക്കഴിച്ച്, ആരതി ഉഴിഞ്ഞ് ശ്രീ അനുരാഗ് ഗുരുക്കള്‍ സ്വീകരിച്ച്, തിരുവാഭരണപ്പെട്ടി സന്നിധാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും,  മുന്നില് പടിപൂജയും, നമസ്‌കാര മന്ത്രങ്ങളും,  അഷ്‌ടോത്തര അര്‍ച്ചനയും, ദീപാരാധനയും, മന്ത്രപുഷപവും, സാമവേദ പാരായണവും, ഉറക്കുപാട്ടും, ഹരിവരാസനവും പാടി നട അടച്ചു. ശേഷം ചിക്കാഗോ ഗീതാമണ്ഡലം സ്ത്രീ ശക്തി കുടുംബാംഗങ്ങള്‍ ത്തിനായിദീര്‍ഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനുമായി  അയ്യപ്പ സ്വാമിക്കായി അതിമനോഹരമായ ഹരിവാരസനം തിരുവാതിര കാണിക്കയായി സമര്‍പ്പിച്ചു. അതിനുശേഷം നടന്ന  മഹാ പ്രസാദത്തോടെ വിതരണത്തോടെ  2019  2020 ചിക്കാഗോ ഗീതാമണ്ഡലം മകരവിളക്ക് പൂജകള്‍ക്ക് സമാപനം ആയി.

തുടര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയ് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അയ്യപ്പ സമാഗമ സമ്മേളനം കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ രാജേഷ്‌കുട്ടി ഉത്ഘാടനം ചെയ്തു. 'അയ്യപ്പ തത്വവും ശബരിമല കര്‍മ്മസമിതിയും' എന്ന വിഷയത്തില്‍ കെ എച്ച് എന്‍ എ മുന്‍ അധ്യക്ഷനും, ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരിയുമായ ശ്രീ സുരേന്ദ്രന്‍ നായര്‍ തിട്ടമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ എച്ച് എന്‍ എ അധ്യക്ഷന്‍ ഡോക്ടര്‍ സതീശ് അമ്പാടി, കെ എച്ച് എന്‍ എ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് ശ്രീ കൊച്ചുണ്ണി, കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് അംഗം ശ്രീ രാധാകൃഷ്ണന്‍, കെ എച്ച് എന്‍ എ മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ഗണേഷ് നായര്‍, മറ്റ് കെ എച്ച് എന്‍ എ ഭാരവാഹികളും ആശംസകള്‍ അര്‍പ്പിച്ചു. തദവസരത്തില്‍ ശ്രീ ജയ് ചന്ദ്രന്‍ ചിക്കാഗോയുടെ സ്വന്തം അനുഗ്രഹീത യുവ കവി ശ്രീ മഹേഷ് കൃഷ്ണനെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ക്കായി പൊന്നാട നല്‍കി ആദരിച്ചു.

ഈവര്‍ഷത്തെ മകരവിളക്ക് പൂജ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ ജയ് ചന്ദ്രനും കുടുബത്തിനും, അയ്യപ്പ പൂജകള്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ശ്രീ ബിജു കൃഷ്ണന്‍ സ്വാമികള്‍ക്കും, സഹകാര്‍മികനായി പ്രവര്‍ത്തിച്ച ശ്രീ അനുരാഗ് ഗുരുക്കള്‍ക്കും, ശ്രീ രവി ദിവാകരന്‍, ശ്രീ ശിവപ്രസാദ് പിള്ള എന്നിവര്‍ക്കും, ഭജനകള്‍ക്ക് നേതൃത്വം  നല്‍കിയ ശ്രീസജി പിള്ള, രശ്മി മേനോന്‍ എന്നിവര്‍ക്കും,
ഗീതാമണ്ഡലം സ്പിരിച്വല്‍ ലീഡര്‍ ആനന്ദ് പ്രഭാകര്‍, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്‌പോണ്‍സര്‍ ചെയ്ത ഭക്തര്‍ക്കും,  ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും, ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഈവര്‍ഷത്തെ അയ്യപ്പ പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി അറിയിച്ചു.

തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി..
Join WhatsApp News
കുട്ടൻ നമ്പൂതിരി 2020-01-14 20:38:57
കച്ചവടം പൊളിക്കല്ലേ വിദ്യാധര .  നാട്ടിൽ പല അച്ചന്മാർക്കും ജോലി ഇല്ലാതെയാകും അതിനിടയ്ക്ക് കുറെ താറു പാച്ചിയ പുരോഹിതരെ കൂടി ഇറക്കി വലിയ പ്രശ്‌നം ഉണ്ടാക്കല്ലേ . അവര് ഈ ഉടായിപ്പ് പണിയുമായി ജീവിക്കട്ടെ. 

വിദ്യാധരൻ 2020-01-14 18:32:02
ഇവിടെ എങ്ങനെയാണ് "തത്വമസി തത്വം" പകരുന്നത് ? ഒന്നാമതായി 'തത്ത്വമസി' ഒരു തത്വമല്ല.  ഛാന്ദോഗ്യോപനിഷത്തിലെ ഗുരുവരനായ ആരുണി, സ്വപുത്രനും ശിഷ്യനുമായ ശ്വേതകേതുവിന് നൽകുന്ന 'ഉപദേശവാക്യമാണ്'  ഗുരുവിനെ തേടി ചെല്ലുന്നവൻ ഗുരുവിന് സ്വീകാര്യനായാൽ അവന് ഉപദേശിച്ചു കൊടുക്കുന്ന നിർദ്ദേശ വാക്യത്തെയാണ് ഉപദേശവാക്യം എന്ന് പറയുന്നത് . 'തത് ത്വം അസി "  എന്നാൽ 'അത് നീ ആകുന്നു' എന്നാണ് . തത്ത്വമസി എന്ന ഉപദേശവാക്യത്തിൽ നിന്നും 'അഹം ബ്രഹ്മാസ്മി' എന്ന അനുഭവത്തിൽ നാം എത്തിച്ചേരണം .  
               ഉദ്ദാലകന്റെ പുത്രനായ ശ്വേതകേതുവിനെ പന്ത്രണ്ടാം വയസ്സിൽ ഗുരുകുലത്തിൽ അയച്ചു. പഠനം പൂർത്തിയാക്കി ശ്വേതകേതു പിതാവിന്റ അടുത്തുവന്നപ്പോൾ അവൻ പാണ്ഡ്യത്യഗർവംകൊണ്ട് ഉദ്ധതനായി കാണപ്പെട്ടു.  താൻ പഠിച്ചിട്ടുള്ള ചതുർവേദങ്ങൾ, ധനുർവേദം ഇവയെപ്പറ്റി പിതാവിനോട് സംസാരിച്ചിട്ട് , പിതാവിന് ഏത് വിഷയത്തെപ്പറ്റി കേൾക്കുന്നതാണ് താത്പര്യം എന്ന് ചോദിച്ചു. തൻറെ പുത്രനുണ്ടായ അഹങ്കാരം കണ്ട് മകനോട് പറഞ്ഞു " കുഞ്ഞേ നിനക്ക് മുൻപ് ധാരാളം പേർ നമ്മുടെ കുലത്തിൽ നിന്നും ഗുരുകുലത്തിൽ പോയി പഠിപ്പ് കഴിഞ്ഞു മടങ്ങി വന്നിട്ടുണ്ട് . അവരിലാരും തന്നെ നിന്നെപ്പോലെ ഗർവ്വിഷ്ടനായി മടങ്ങി വന്നിട്ടില്ല . ആകട്ടെ എന്റെ ചോദ്യത്തിന് മറുപടി പറയുവാൻ കഴിയുമോ എന്ന് നോക്കുക "  ഈ മുഖവരയോടെ ഉദ്ദാലകൻ താഴെപ്പറയുന്ന ചോദ്യം ചോദിച്ചു .
"യേനാശു ശ്രുതം ഭവ്യതമതം മതം അവിജ്ഞാതം വിഞ്ജാതമിതി "  (യാതൊന്നുകൊണ്ടാണോ അശ്രുതമായിരിക്കുന്നത് ശ്രുതമായിത്തീരുന്നത് , അമതമായിരിക്കുന്നത് മതമായിത്തീരുന്നത് , അവിജ്ഞാതമായിരിക്കുന്നത് വിജ്ഞാതമായിത്തെരുന്നത് ?'  അതിന് മറുപടിയായി ശ്വേതകേതു പറഞ്ഞു 
"പ്രിയപിതാവേ അങ്ങ് ചോദിക്കുന്ന രഹസ്യം ഞാനറിഞ്ഞിട്ടില്ല. അതൊന്നും എന്റെ ഉപാദ്ധ്യായൻ എന്നെ പഠിപ്പിച്ചിട്ടില്ല.ഒരു പക്ഷെ അദ്ദേഹവും അതറിഞ്ഞിരിക്കില്ല . അതുകൊണ്ട് അങ്ങ് എന്നെ ശിഷ്യനായി സ്വീകരിച്ചു അതിന്റ രഹസ്യം എനിക്ക് ഉപദേശിച്ചു തരണം "  മകന്റെ ഈ തിരിച്ചറിവിൽ സന്തുഷ്ടനായി പിതാവ് മകന് 'തത്ത്വമസി" ഉപദേശത്തിന്റ പൊരുൾ താഴെ പറയുന്ന ഉദാഹരണത്തിലൂടെ  മനസ്സിലാക്കി കൊടുക്കുന്നു .

                      മകനെ നീ ഉപ്പിനെ വെള്ളത്തിലിട്ടിട്ട് നാളെ പ്രഭാതത്തിൽ എന്റെ അടുത്തു കൊണ്ടുവരിക . അവൻ അപ്രകാരം ചെയ്തു. പിറ്റേ ദിവസം അദ്ദേഹം അവനോടു പറഞ്ഞു " ഇന്നലെ വൈകുന്നേരം വെള്ളത്തിലിട്ട ഉപ്പിനെ നീ ഇവിടെ കൊണ്ടുവരു " അവൻ ആ ഉപ്പിനെ തെരഞ്ഞിട്ട് കണ്ടെത്തിയില്ല. അപ്പോൾ അദ്ദേഹം അവനോട് "നീ വെള്ളത്തിന്റ അറ്റത്ത് നിന്ന് അല്പം രുചിച്ചു നോക്കുക. എങ്ങനെയുണ്ട് ? 'ഉപ്പുരസമാണ് ' മദ്ധ്യത്തിൽ നിന്നും അല്പം എടുത്തു രുചിച്ചു നോക്കുക .  എങ്ങനെയുണ്ട് ? 'ഉപ്പുരസമാണ് ' 'അതിനെ കളഞ്ഞിട്ട് എന്റെ അടുത്തു വരിക '  .അവൻ അങ്ങനെ തന്നെ ചെയ്തു . ആ വെള്ളത്തിൽ ഉപ്പ് സർവ്വത്ര നിറഞ്ഞിരിക്കുന്നു . അദ്ദേഹം അവനോട് പറഞ്ഞു അല്ലയോ മകനെ . ഉപ്പ് വെള്ളത്തിൽ ലീനമായിരിക്കുന്നതുപോലെ നീ തിരയുന്ന സത്ത്  നിന്നിൽ തന്നെയുണ്ട് .  നീ അതിനെ കാണുന്നില്ല എന്ന് മാത്രം
            ശബരിമല ക്ഷേത്രത്തിന്റ ശ്രീകോവിലിന്റെ മുകളിൽ എഴുതി വച്ചിരിക്കുന്ന 'തത്ത്വമസിയുടെ  അർത്ഥവും , അഹം ബ്രഹ്മാസ്മിയുടെ അർത്ഥവും , 'സ്വർഗ്ഗരാജ്യം നിന്നിൽ തന്നെ ഉണ്ട് എന്നതിന്റെ അർത്ഥവും ഒന്ന് തന്നെ . നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയുള്ളപ്പോൾ വെറുതെ എന്തിന് ശബരിമലയിലും വേളാങ്കണ്ണിയിലും മെക്കയിലും പോയി തിക്കും തിരക്കും ഉണ്ടാക്കി കുറേപ്പേരെ ചവുട്ടി കൊന്നു പ്രശ്ങ്ങൾ ഉണ്ടാക്കുന്നു.  
             എന്റെ പ്രിയപ്പെട്ട സ്ത്രീ സഹോദരികളെ  വിഡ്ഢികളായ പുരുഷന്മാരേക്കാൾ നിങ്ങൾ ബുദ്ധിമതികളായിരിക്കുക . അവർ ഈ മലയിലും കാട്ടിലും തിരയുന്നത് നിങ്ങളിൽ തന്നെയുണ്ട് . മതം മനുഷ്യനെ കുരങ്ങു കളിപ്പിച്ചു, ചീർക്കുകയാണ്. 

ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലേഖകൻ ഇവിടെ എഴുതിയിരിക്കുന്ന ഭാഗം വായിച്ചു നോക്കുക 
          
 "ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, ശ്രീ ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ സ്വാമികളുടെ  നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡലമകര വിളക്ക് പൂജകള്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ചിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ സമാപനം ആയി. കൊടിയ തണുപ്പിനെയും അവഗണിച്ച്   മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്ഭക്തജന തിരക്കാണ് .ക്ഷേത്ര സന്നിധിയില്‍ അനുഭവപ്പെട്ടത്."  

ആരും ചവിട്ടേറ്റ് മരിക്കാതിരുന്നത് ഭാഗ്യം. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക