Image

ഉക്രെയിന്‍ വിമാനാക്രമണം: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 January, 2020
ഉക്രെയിന്‍ വിമാനാക്രമണം:  ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യാത്രാ വിമാനം വെടിവെച്ചിട്ടതായി ടെഹ്‌റാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ 'കൂട്ടക്കൊല'യ്‌ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

176 പേരുടെ മരണത്തിനടയാക്കിയ ഉക്രേനിയന്‍ ജെറ്റ്ലൈനറെ തെറ്റിദ്ധാരണയുടെ പേരില്‍ വെടിവെച്ചിട്ടതായി ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണമാണെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ ആദ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ഇറാഖിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രേനിയന്‍ വിമാനം വെടിവെച്ചിട്ടത്.

ദുരന്തത്തെക്കുറിച്ചുള്ള സൈനിക അന്വേഷണത്തില്‍ ബോയിംഗ് 737 വിമാനത്തെ തകര്‍ത്ത മിസൈലുകള്‍ കണ്ടെത്തിയതായി പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ ഇറാനിയന്‍ അധികൃതര്‍ ബ്രിട്ടന്റെ അംബാസഡറെ തടഞ്ഞുവെച്ചു. അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശേഷിപ്പിച്ചതോടെ അംബാസഡറെ മോചിപ്പിക്കുകയും ചെയ്തു.

ഇറാനിലെ പ്രകടനങ്ങള്‍ താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് ഇറാനികളോട് ഇംഗ്ലീഷിലും ഫാര്‍സിയിലും ട്വീറ്റ് ചെയ്തു. 'ഞാന്‍ നിങ്ങളോടൊപ്പമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇറാനിലെ ധീരരും ദീര്‍ഘക്ഷമയുള്ളവരുമായ ജനങ്ങളോട്: എന്റെ പ്രസിഡന്‍സിയുടെ തുടക്കം മുതല്‍ ഞാന്‍ നിങ്ങളോടൊപ്പം നിന്നു, എന്റെ അഡ്മിനിസ്‌ട്രേഷന്‍ നിങ്ങളോടൊപ്പം തുടരും,' ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

'സമാധാനപരമായ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് അടച്ചുപൂട്ടാനോ കഴിയില്ല. ലോകം ഉറ്റുനോക്കുകയാണ്,' നവംബറില്‍ ഉണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ അടിച്ചമര്‍ത്തലിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു,' അദ്ദേഹം പറഞ്ഞു.

നവംബറിലുണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പ്രകടനങ്ങള്‍. മുന്നൂറിലധികം പേര്‍ മരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം ഇറാനിയന്‍ പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് പ്രവേശനം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വിമാനം തകര്‍ത്തതിനെക്കുറിച്ച് ഇറാന്‍ പൂര്‍ണ്ണ വിവരണം നല്‍കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. മരിച്ചവരില്‍ 57 കനേഡിയന്‍മാരും ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖൊമൈനിയും അനുശോചനം രേഖപ്പെടുത്തി. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സായുധ സേനയോട് ആവശ്യപ്പെട്ടു.

ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന അമേരിക്കയുടേയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടേയും അവകാശവാദം ഇറാനിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ടെഹ്‌റാന്റെ കുറ്റസമ്മതം.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത ജനറല്‍ കാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായി ടെഹ്‌റാന്‍ ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങളില്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്.

ഇറാനും ഇറാന്‍ ശത്രുവായി കാണുന്ന അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന ഭയം വര്‍ദ്ധിച്ചുവെങ്കിലും അമേരിക്കന്‍ താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞതിനെത്തുടര്‍ന്നാണ് ആശങ്കകള്‍ക്ക് വിരാമമായത്.

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടെഹ്‌റാനിലെ അമീര്‍ കബീര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിരിച്ചുവിട്ടു. നൂറുകണക്കിന് ആളുകള്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, യുകെ പ്രതിനിധി റോബ് മക്കെയറിനെ കസ്റ്റഡിയിലെടുത്തതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അടിസ്ഥാനമോ വിശദീകരണമോ ഇല്ലാതെ ടെഹ്‌റാനിലെ ഞങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് റാബ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ മാപ്പ് പറയണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് അംബാസഡര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രകോപനപരമായ പ്രസ്താവനകളിറക്കി അവരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയായിന്നുവെന്ന് ഇറാനിലെ യാഥാസ്ഥിതികരോട് കൂറു പുലര്‍ത്തുന്ന തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത അംബാസഡറെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു.

വിദ്യാര്‍ത്ഥികള്‍ 'ഭരണ വിരുദ്ധ' മുദ്രാവാക്യങ്ങള്‍ വിളിച്ചതായും കാസെം സൊലൈമാനിയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയതായും സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ എയ്‌റോസ്‌പേസ് കമാന്‍ഡര്‍ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍, ബോയിംഗ് 737 നെതിരെ ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടത് ഓപ്പറേറ്ററുടെ സ്വതന്ത്രമായ ചിന്താഗതിയായിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അമീറാലി ഹാജിസാദെ പറഞ്ഞു. ഓപ്പറേറ്റര്‍ തന്റെ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി നേടുന്നതില്‍ പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.

'തീരുമാനിക്കാന്‍ അദ്ദേഹത്തിന് 10 സെക്കന്‍ഡ് സമയമുണ്ടായിരുന്നു. വെടിവെയ്ക്കാനോ വെയ്ക്കാതിരിക്കാനോ അദ്ദേഹത്തിന് തീരുമാനിക്കാമായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം തെറ്റായ തീരുമാനമെടുത്തു.' ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.

വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനുശേഷം സമഗ്രമായ അന്വേഷണം നടത്താന്‍ ഇറാനു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദംചെലുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും (നഷ്ടപരിഹാരം ഉറപ്പാക്കാന്‍) പ്രസക്തമായ എല്ലാ സംഘടനകളോടും താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു.

ഫ്‌ലൈറ്റ് പി എസ് 752 ലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറാനികളും കനേഡിയന്‍ പൗരന്മാരുമായിരുന്നു. അവരില്‍ ഇരട്ട പൗരത്വമുള്ളവരുമുണ്ടായിരുന്നു. കൂടാതെ, ഉക്രേനിയക്കാര്‍, അഫ്ഗാനികള്‍, ബ്രിട്ടീഷുകാര്‍, സ്വീഡിഷുകാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഈ വ്യോമാക്രമണത്തില്‍ ഉത്തരവാദികളായ എല്ലാവരേയും നീതിപീഠത്തിലേക്ക് കൊണ്ടുവരുമെന്ന് റൂഹാനി ശനിയാഴ്ച ഉക്രേനിയന്‍ സര്‍ക്കാരിനോട് പറഞ്ഞു.

1988 ന് ശേഷം ഇറാനിലെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ദുരന്തമാണിത്. ഗള്‍ഫിനു മുകളിലൂടെ പറന്ന ഇറാന്‍ വിമാനം അബദ്ധത്തില്‍ യു എസ് സൈന്യം വെടിവെച്ചിട്ടിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 290 പേരും കൊല്ലപ്പെടുകയും ചെയ്തു.

Join WhatsApp News
ഉത്തരവാദി ട്രുംപ് തന്നെ 2020-01-13 05:30:06
impeachment ല്‍ നിന്നും രക്ഷ പെടാന്‍ ട്രുംപ് ഉണ്ടാക്കിയ കള്ള കഥ ആണ് ഇറാന്‍ എംബസ്സി ആക്രമിക്കാന്‍ പരിപാടി ഉണ്ട് എന്ന് കള്ളം പ്രചരണം. Intelligence  ബ്രീഫിംഗ് താന്‍ കേള്‍ക്കില്ല എന്ന് പറഞ്ഞ ഇയാള്‍ ഇപ്പോള്‍ എങ്ങനെ ബ്രീഫിംഗ് കേള്‍ക്കുന്നു. സോരക്ഷ് കരുതിഇറാന്‍ വിമാനം വെടിവെച്ചു. അതിനുള്ള കാരണങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് ട്രുംപ്+ പോമ്പിയോ കൂടിയാണ്. വാര്‍ കുറ്റങ്ങള്‍ക്ക് ഇവരെ വിചാരണ ചെയ്യണം.- ഇന്നത്തെ ചിന്താ വിഷയം 
V. George 2020-01-13 07:06:03
What is wrong with these Malayalee Chettans. Nothing good come out from their brain or mouth. They think they are the best of the best; but in reality they are the scum of the scum. They like to milk all the good things provided by this country, but keep on criticizing the President, Political system, economy etc with out any fundamental knowledge. Instead of participating in the Ortho-Pathri processions go and volunteer as an EMT, Fire Fighter, Auxillary Police, Nursing Home help and get some clear insight about this country and it's principles. Then you criticize the system. Many of these Chettans do not allow their wives to vote or register for vote. Stop being a leach and think and act like a human. Trump will win 2020  without any Chettan-Kochamma votes.
Need Problems to survive 2020-01-13 06:24:20
Some have Brainworms instead of brainwaves;
they are the people looking for problems, not to solve but to be a part of it, to lead the problem, to make it worse.
they cannot live without a problem, they will perish if there is peace.
they want to fight, they need an enemy, if there is none, they will make an enemy.
these are dangerous people. Examples are Alexander, Napolian, Genghis khan, the Crusaders, the ISIS, the Jihadists & there are several to name nowadays!
They are very insecure people, they are not heroes they are not courageous, they are afraid, they have inferiority.
Fear & inferiority hurt their Ego.
A man with a wounded ego is a danger to Humanity.-andrew

വിവരം ഉള്ള റിപ്പപ്ലിക്ക്ന്‍ 2020-01-13 07:25:55

Every time another Republican voice of reason speaks up and out against Donald Trump it further solidifies his legacy as one of foolishness and ignorance, and reminds us we are in one of the darkest chapters in the history of the United States.Condoleeza Rice – the Secretary of State for President George W. Bush – proved herself to be a valuable, intelligent figure.She stood out from the typical Republican BS by being an independent thinker and offering advice that was based on intelligence and rooted in conviction; she rarely stepped into the realm of partisan politics.Because of these reasons, when Condoleeza Rice speaks, people listen.In a recent interview with Politico’s The Global Politico, Rice made it clear her feelings about Trump.Words do matter. I hope that we will say even more that the world is a dark place when the United States of America is not involved. It’s a dark place when we don’t stand up for those who just want to have the same basic values that we have.Rice’s statement comes on the heals of a newly-released book, Democracy: Stories From the Long Road to Freedom.  തിങ്ക്‌  തിങ്ക്‌ 

Vote for democrat 2020-01-13 08:35:38
അത് തന്നെയാണ് എന്റേം ചോദ്യം ഈ ചേട്ടന് എന്താണ് കുഴപ്പം .  ട്രംപിന് വേണ്ടി ജീവിതം കളയരുത് ചേട്ടാ .   ജീവിതത്തിൽ അല്പമെങ്കിലും ആദര്ശമുള്ളവർ ട്രംപിന് സപ്പോർട്ട് ചെയ്യുമോ ? ചിന്തിക്കാൻ കഴിവില്ലാത്തവർ ഉണ്ടെന്നുള്ളത് സത്യമാണ് . പക്ഷെ 330 മില്യണിൽ 93 മില്യൺ പമ്പര വിഡ്ഢികൾ ഒരു വലിയ കാര്യമല്ല . അതായത് 28 % . നെല്ല് വിതച്ചാലും ഇത്രയുമൊക്കെ പതിര് കാണുമല്ലോ . ട്രംപിനെ സപ്പോർട്ട് ചെയ്യുന്നവരെ കണ്ടാൽ മിക്കാവാറും പേര്  ഏതോ രോഗമുള്ളവരെപ്പോലെ തോന്നും . അവർക്ക് ചിരിക്കാൻ കഴിയില്ല . മുഖം ചളുങ്ങി വിളറി വെളുത്തിരിക്കും . ട്രംപ് ജയിക്കും എന്നല്ലേ പറയുന്നുള്ളു . ജയിച്ചില്ലല്ലോ .  അപ്പോൾ സമയം ഉണ്ട് വെറുതെ ചൂടായി സമയം കളയാതെ  വീട്ടിലെ കാര്യം നോക്ക് . ചേട്ടന് ട്രംപിനെപ്പോലെ ഒത്തിരി സ്‌ത്രീകളെക്കുറിച്ചു ചിത്തിനക്കണ്ടല്ലോ ഒരാളെ കുറിച്ച് വിചാരിച്ചാൽ മതി .അപ്പോൾ അങ്ങനെ ചെയ്യ് 

Reader 2020-01-13 08:58:04
വി. ജോർജ് പറഞ്ഞതാണ് കാര്യം. ചിലരുടെ ബുദ്ധി വികസിക്കാത്തതു കൊണ്ട് അന്ധമായ ട്രംപ് വിരോധം വെച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ട്രൂമ്പെന്നു  എഴുതുന്നു. എന്നിട്ട് ട്രംപിനെ പിന്താങ്ങുന്നവർ അക്ഷരാഭ്യാസം ഇല്ലാത്തവരെന്നും തട്ടി വിടുന്നു.  പ്രസിഡന്റ് ട്രംപ് അമേരിക്ക കണ്ടതിൽ വെച്ച്  ചരിത്രത്തിലെ തന്നെ ധീരനായ പ്രസിഡണ്ടെന്ന് തിരിച്ചറിയാനുള്ള കഴിവ് ചില മലയാളികൾക്ക് ഇല്ലാതെ പോയി. അമേരിക്കയോട് യാതൊരു കൂറുമില്ലാത്തവരാണ് ട്രംപിന്റെ നേട്ടങ്ങളെ വിലയിടിച്ചു കാണിക്കാൻ ശ്രമിക്കുന്നത്. പഴങ്കഞ്ഞി കുടിച്ചു ജീവിക്കുന്ന ചില ഡെമോക്രറ്റുകളുടെ കൈകളിൽ രാജ്യം അകപ്പെട്ടാൽ അമേരിക്ക തകരുമെന്നും ഇക്കൂട്ടർ മനസിലാക്കണം. സമകാലിക ബൗദ്ധിക ജേർണലുകൾ വായിക്കാത്തതു കൊണ്ടുള്ള ദോഷമാണ് ഇവിടെയെഴുതുന്ന പലർക്കുമുള്ളത്.  അതുപോലെ അന്തപ്പനും ആൻഡ്രുസും അമേരിക്കൻ രാഷ്ട്രീയത്തെപ്പറ്റി തികച്ചും വിവേകമില്ലാതെ തറ രീതിയിൽ എഴുതുന്നതും കാണാം. 
Anthappan 2020-01-13 12:51:18
Dear reader 
You have every right to criticize me but that is not going to change the optics of Trump and his supporters.  There are lots of studies done and reports out there about Trump and his supporters.  You may be educated but the majority of them are either high school completed or dropouts.  Trump supporters mainly churchgoers,  under-educated and lack self-confidence. They believe someone in heaven created them and he or she has complete control of them.  Religions conditioned them in such a way that they cannot think independently. They are hardcore people who are willing to die for their religion.     If you look at Malayalee communities, especially Christians, a majority of them are married to Nurses. (Salute to them).  But, if you look closely, women nurses are hardworking and pursue higher education. Some of them have completed a Masters in Nursing, some are DNP (Doctor Of Nursing Practice) and some are administrators.  But the husbands, many, like to stick with odd jobs and no interest in pursuing education or fulfill the American dream.  These people can be found in Malayalee organizations as it's president, secretary, etc.  Some of them hold different positions in different organizations at the same time.   Some spend their time in churches and become vice presidents and secretaries.   Some of the husbands are well educated and used Nurses to come to this country. Those people are egocentric and treat their wives as inferior.  I know some people got divorced and married other people.  All these people lack self-confidence and self-esteem and they tend to support Trump. Because they think Trump is chosen one and here to save the world.  

You guys have every right to vote for him. But, take a little bit of time to think and free from religion and Trump. Both will never take to your destination rather they will use you to reach their destination.  

When religion and politics travel in the same cart, the riders believe nothing can stand in their way. They will crush the intellectuals and thinkers and perish in loneliness.   
Worried wife 2020-01-13 13:23:47
I am afraid of these Trump supporters including my husband and they would do something as Jim Jones did in Johnstown. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക