Image

മറ്റൊരു റെയ്ഗന്‍ ആയി ട്രംപ് മാറുമ്പോള്‍! (അജിത് സുദേവന്‍)

Published on 12 January, 2020
മറ്റൊരു റെയ്ഗന്‍ ആയി ട്രംപ് മാറുമ്പോള്‍! (അജിത് സുദേവന്‍)
2018 ജൂലൈയില്‍ ട്രംപ് ചൈനയുമായി വ്യാപാരം യുദ്ധം ആരംഭിച്ചപ്പോള്‍ അത് ചൈനയേക്കാള്‍ അമേരിക്കയെ ആകും കൂടുതല്‍ ദോഷമായി ബാധിക്കുക്ക എന്ന് പലരും വാദിച്ചു. എന്നാല്‍ ആഗോളവത്കരണ യുഗത്തില്‍ ഉപഭോക്താവാണ് രാജാവ് എന്നും വാങ്ങല്‍ ശേഷിയുള്ള അമേരിക്കക്കാരന്‍ ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങികൊള്ളും എന്നും എന്നെ പോലുള്ളവര്‍ വാദിച്ചു.

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ പറയത്തക്ക വലിയ വിലകയ്യറ്റമോ സാമ്പത്തിക തകര്‍ച്ചയോ ഇല്ലാതെ അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ മുന്നോട്ട് പോകുന്നു. ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഉള്ള കയറ്റുമതി 20.84% ഇക്കാലയവളില്‍ കുറഞ്ഞു. ചൈനയും അമേരിക്കയും തമ്മില്‍ ഉള്ള വ്യാപാരക്കമ്മി 7.9% ഇക്കാലയവളില്‍ കുറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി വെറും ഒന്നര വര്‍ഷം കൊണ്ട് 6 വര്‍ഷം മുമ്പ് ഉള്ള അവസ്ഥയിലേക്ക് , അതായത് 2013 മാര്‍ച്ചിലെ നിലയിലേക്ക് എത്തിക്കാന്‍ ട്രംപിന് കഴിഞ്ഞു. അതിന്റെ ഒക്കെ ഫലമായി ചൈന അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയുടെ അയല്‍ രാജ്യങ്ങള്‍ ആയ മെക്‌സിക്കോയും, കാനഡയും പ്രസ്തുത സ്ഥാനങ്ങളില്‍ എത്തി.

അമേരിക്കയുടെ ചെലവില്‍ ആരും അമേരിക്കയ്ക്ക് മുകളില്‍ വളരില്ല. എന്ന് മാത്രമല്ല വാങ്ങല്‍ ശേഷി ഇല്ലാത്ത ചൈന വിട്ട് കൂടുതല്‍ വ്യവസായികള്‍ പുറത്തേക്ക് പോകുന്നത് ചൈനയെ സാമ്പത്തികമായി മോശമല്ലാത്ത രീതിയില്‍ തകര്‍ക്കുകയും ചെയ്യും. നിലവില്‍ സാംസങ് ചൈനയിലെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിച്ചു. ആപ്പിളും ട്രംപിന്റെ താരിഫ് മറികടക്കാന്‍ ചൈനയിലെ ഉത്പാദനം കുറയ്ക്കാന്‍ തുടങ്ങി.

ബോണ്ട് വിറ്റ് ചൈന അമേരിക്കയെ തകര്‍ക്കും എന്ന പ്രതീക്ഷയും വേണ്ടാ. കാരണം ചൈന വലിയ തോതില്‍ ബോണ്ട് വിറ്റിട്ടും അതൊക്കെ ഇതര നിക്ഷേപകര്‍ വാങ്ങിയതിനാല്‍ അത് ഡോളറിനെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു. എന്ന് മാത്രമല്ല കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ തന്നെ ചൈനയെ പിന്തളളി ജപ്പാന്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ കടപ്പത്രങ്ങള്‍ കൈവശം ഉള്ള രാജ്യമായി .

ഒബാമയുടെ കാലത്തെപോലെ 14% അമേരിക്കന്‍ ബോണ്ട് ഒന്നും നിലവില്‍ ചൈനയുടെ കൈവശം ഇല്ല. ഇപ്പോള്‍ ചൈനയുടെ കൈവശം ഉള്ള അമേരിക്കന്‍ കടപ്പത്രങ്ങള്‍ ശതമാനത്തില്‍ നോക്കിയില്‍ ആകെ ഉള്ളതിന്റെ 5% ത്തില്‍ കുറവ് മാത്രമേ വരൂ. അതും കൂടെ എങ്ങനെ വില്‍പ്പിക്കാം എന്ന ഗവേഷണത്തില്‍ ആണ് ട്രംപ്. ഒരിക്കല്‍ കൂടെ അധികാരത്തില്‍ വന്നാല്‍ റൊണാള്‍ഡ് റെയ്ഗന്‍ റഷ്യയെ തകര്‍ത്തത് പോലെ ട്രംപ് ചൈനയേയും തകര്‍ക്കുന്നത് ആയിരിക്കും.

കാരണം 2017 ലെ കണക്കുകള്‍ അനുസരിച്ചു ചൈനീസ് ജിഡിപി യുടെ 160% ആണ് അവിടുത്തെ വ്യവസായ വായ്പകള്‍. കയറ്റുമതി ഇടിഞ്ഞാല്‍ പ്രസ്തുത വായ്പകള്‍ വലിയ തോതില്‍ കുടിശിഖ ആയി ചൈന തകരും. അതിനാല്‍ തന്നെ ഈവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് അമേരിക്കയുടേതിനേക്കാള്‍ ചൈനയുടെ ഭാവി ആകും നിശ്ചയിക്കുന്നത്.
മറ്റൊരു റെയ്ഗന്‍ ആയി ട്രംപ് മാറുമ്പോള്‍! (അജിത് സുദേവന്‍)മറ്റൊരു റെയ്ഗന്‍ ആയി ട്രംപ് മാറുമ്പോള്‍! (അജിത് സുദേവന്‍)
Join WhatsApp News
The truth 2020-01-12 22:12:01
"President Trump announced a month ago that his administration had clinched a trade deal with China. Well, actually, the first in a series of deals, which the White House now refers to as “phase one.”

Since then, countless declarations of “winning,” but agreeing to a deal only “if the terms are right,” have added to the year and a half long conflicting cacophony of rhetoric about the content of any trade agreement with China.

Bottom line? The constant bluster has blurred the reality of what a deal would even accomplish if anything at all. The only way to shovel away the pile of broken promises and contradictory comments is to analyze the flow of maritime trade.

Why? With 90% of all items in a house transported over water, it is the purest form of showing supply and demand. The flow of trade is agnostic. It moves regardless of who is “winning” or “losing.”

The impact of this trade war and the opportunities lost by American businesses both large and small can not only be tracked by the public earnings reports, but through American exports.

And a deal, no matter what is agreed on, would never make up for the losses sustained during this trade war, according to calculations based on the decrease in volumes of containers, cargo, and tankers that traveled into U.S. ports.

Dropping export volume
For a perspective on the losses, look no further than the Port of Los Angeles, the largest port in the country. U.S. exports to China from the bustling harbor decreased for 12 consecutive months. It suffered a 19.1% drop in export volume when comparing October 2019 with the same month in 2018.

China’s retaliatory tariffs hit 96.6% of the purchases of U.S. exports that traveled through the L.A. port complex, with a price tag of $19.9 billion.

Add on the additional retaliatory tariffs from the other countries the U.S. is sparring with on trade, and that brings the total of impacted export cargo to $20.2 billion, or 28.8% of all export value through the L.A. port system. Considering 95% of the world’s consumers are outside of the U.S., the tariffs imposed on American goods have priced them out of the global marketplace.
The receipt of losses is long and varied. The trade war expands beyond agriculture, which is $11 billion in the hole (and counting). The promises of President Trump of the $40 billion to $50 billion in agriculture buys by the Chinese in phase one is just an overblown headline. If you crunch the numbers, the two years before the trade war, the agriculture business community made $49.807 billion. China would have to buy $50 billion over the course of two years to make it a “win.” But is it really? If it was a win shouldn’t the lost revenue be added to that?

Agriculture is not the only sector trying to fill the leaking China bucket.

Data have shown China is expanding its LNG relationships with Qatar and Australia while essentially shutting off the United States.

Before the trade war, U.S. LNG volumes comprised 4.3% of Chinese imports and China accounted for a 16% trailing twelve-month basis (TTM) of U.S. LNG exports.

In August 2019, China’s LNG volumes had slipped precipitously to 1% (TTM). Crude has also suffered a similar fate, accounting for 20% (TTM) of U.S. crude exports in Jan. 2018 to only 1.2% (TTM) in August 2019.

President Xi continues to press forward with the country’s Belt Road Initiative and China 2025 inking trade deals.

The flow of trade proves how China is moving away from the United States and turning to Europe."
(posted by Anthappan)
ചാണകം തലയോട്ടിക്കുള്ളില്‍ 2020-01-13 05:22:40
ചാണകം തലയോട്ടിക്കുള്ളില്‍ നിറഞ്ഞാല്‍ ഇങ്ങനെ ഒക്കെ തോന്നും  ഇതുപോലെ കുറെ എണ്ണം അമേരിക്കന്‍ മലയാളികളുടെ ഇടയിലും ഉണ്ട്, അവര്‍ എന്നും ട്രുംപിനെയും യെസുധാസിനെയും ഒക്കെ പൊക്കി കൊണ്ട് നടക്കും. ചായ അടിക്കാരനെ പ്രധാന മന്ത്രി ആക്കിയതും ഇവര്‍ തന്നെ - 
ചാണക സങ്കികൾ 2020-01-13 07:33:28
അമേരിക്ക നാറ്റാൻ കുറെ ചാണക സങ്കികൾ ഇവിടെയും.
ഒരാറെ പോയെതെല്ലാം പൂളോനും മക്കളും 2020-01-13 07:39:52
പഴെ കാലിപ്പെട്ടിയിൽ ഇരുന്ന കുറെ കണക്ക് ബുക്കുകൾ പൊടി തട്ടി എടുത്ത് വന്നിരിക്കുകയാണ് ട്രമ്പനാണ് അമേരിക്ക കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉഡായിയ്‌പ്പെന്ന് തെളിയിക്കാൻ .  അമേരിക്കയിൽ ഇത്രയും നുണയന്മാർ ഉണ്ടെന്ന് അറിയില്ലായിരുന്നു .  ഒരാറെ പോയെതെല്ലാം പൂളോനും മക്കളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക