Image

കനേഡിയന്‍ മേയര്‍ക്കു തിരുവനന്തപുരത്ത് പൊന്നാട

Published on 12 January, 2020
കനേഡിയന്‍ മേയര്‍ക്കു തിരുവനന്തപുരത്ത് പൊന്നാട
കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ തിരുവനന്തപുരത്തു ടൂറിസംസഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സന്ദര്‍ശിച്ചു. കേരളത്തിലെ ടൂറിസം സാധ്യതകളും സഹകരണവും സംബന്ധിച്ച് അദ്ദേഹം മന്ത്രിയുമായി ചര്‍ച്ച നടത്തി.

കേരളവും തിരുവനന്തപുരവും സുന്ദരമാണെന്നും ടൂറിസം സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകളില്‍ കാനഡയില്‍നിന്നുള്ളവരുടെ എണ്ണം ആറാംസ്ഥാനത്താണെന്നും മെച്ചപ്പെടുത്താനുള്ള സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മന്ത്രി, തിരുവനന്തപുരം മേയര്‍ എന്നിവര്‍ ബ്രാംപ്ടണ്‍ മേയറെ പൊന്നാടയണിച്ച് ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.

കാനഡയില്‍നിന്നുള്ള ലോക കേരള സഭാംഗം കുര്യന്‍ പ്രക്കാട്ടും ബ്രാംപ്ടണ്‍ മേയര്‍ക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ സംബന്ധിച്ചു.

ഒന്ടാരിയോയില്‍ ഗ്രേറ്റര്‍ ടൊറന്റോമേഖലയിലെ ഒരു നഗരമാണ് ബ്രാംപ്ടണ്‍.ജനങ്ങള്‍ 2017ലെ കണക്കനുസരിച്ചു ആറു ലക്ഷം.  കുര്യന്‍ പ്രക്കാട്ട് അവിടെ ബിസിനസുകാരനും  കൌന്‍സിലരും ആയിരുന്നു.




കനേഡിയന്‍ മേയര്‍ക്കു തിരുവനന്തപുരത്ത് പൊന്നാട
മേയർ പാട്രിക് ബ്രൗണിനെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിക്കുന്നു. മേയര്‍ കെ ശ്രീകുമാര്‍, ഡ.മയര്‍ രാഖി, കാനഡയിലെ ലോക കേരള സഭാംഗം കുര്യന്‍ പ്രക്കാട്ട്
കനേഡിയന്‍ മേയര്‍ക്കു തിരുവനന്തപുരത്ത് പൊന്നാട
ഒന്ടാരിയോയിലെ ബ്രാംപ്ടൺ നഗരം. ആറു ലക്ഷം ജനസംഖ്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക