ഡാളസ്: മെട്രോ വാര്‍ത്ത ആര്‍ട്ട് എഡിറ്റര്‍തോമസ് ആന്റണി (62) യുടെ അകാല വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അനുശോചിച്ചു.
ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ടിച്ചു. ദീര്‍ഘകാലം കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്നു
പ്രശസ്ത കാരിക്കേച്ചറിസ്റ്റുംകേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) യുടെ ദേഹവിയോഗം മൂലം പ്രഗല്‍ഭനായ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ഐപി സി എന്‍ റ്റി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അറിയിച്ചു.--------------
കോട്ടയം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും മെട്രോ വാര്‍ത്ത എക്സിക്യൂട്ടിവ് ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടയം വാരിശ്ശേരി ഉല്ലാസ് ഭവനില്‍ തോമസ് ആന്റണി (62) നിര്യാതനായി.
ദ ഹാര്‍ട്ട് അനിമേഷന്‍ ആര്‍ട്ട് അവാര്‍ഡ് ഹൈദരാബാദ് (1998), ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് (2000), ഫ്രീ കാര്‍ട്ടൂണ്‍ അവാര്‍ഡ് ചൈന (2002), ഇന്ത്യ ഇന്റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് ഹൈദരാബാദ് (2002), യുണൈറ്റഡ് നേഷന്‍സ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് (2007), വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പുരസ്‌കാരം (2018) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഭാര്യ: മണിമല നഗരൂര്‍ കുടുംബാംഗം മോളമ്മ. മകന്‍: ഉല്ലാസ് (അസി. മാനേജര്‍, ഓംനെക്‌സ് ചെന്നൈ). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുടമാളൂര്‍ സന്റെ് മേരീസ് പള്ളി സെമിത്തേരിയില്‍.