Image

'ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ശരീരം മാത്രം, നീ എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങള്‍'; സൂരജിനെ അഭിനന്ദിച്ച്‌ ഗിന്നസ് പക്രു

Published on 12 January, 2020
'ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ശരീരം മാത്രം, നീ എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങള്‍'; സൂരജിനെ അഭിനന്ദിച്ച്‌ ഗിന്നസ് പക്രു

സൗബിനും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ എല്ലാവരെയും രസിപ്പിച്ചത് റോബോര്‍ട്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.


ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത് ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തി പ്രേക്ഷകരെ രസിപ്പിച്ച സൂരജിനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് പക്രു സൂരജിനെ അഭിനന്ദിച്ചത്.


'ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല..ശരീരം മാത്രം.കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍' എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചത്. നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക