Image

ഫോറന്‍സിക്കില്‍ റിതിക സേവ്യര്‍ ഐപിഎസ് ആയി മംമ്‌ത മോഹന്‍ദാസ് എത്തുന്നു

Published on 12 January, 2020
ഫോറന്‍സിക്കില്‍ റിതിക സേവ്യര്‍ ഐപിഎസ് ആയി മംമ്‌ത മോഹന്‍ദാസ് എത്തുന്നു

ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്ക്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ റിതിക സേവ്യര്‍ ഐപിഎസ് ആയി മംമ്‌ത മോഹന്‍ദാസ് എത്തുന്നു.


ടൊവിനോയും മംമ്താ മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫോറന്‍സിക്ക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത് .അനസ് ഖാനൊപ്പം സെവന്‍ത്ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമ കൂടിയാണിത്. കൊമേര്‍ഷ്യല്‍ ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.


 സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ദിലീപ് നാഥ് കലാസംവിധാനവും ചെയ്യുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. രാജശേഖര്‍ ആക്ഷന്‍ കൊറിയോഗ്രാഫിയും വിഷ്ണു ഗോവിന്ദ്,ശ്രീ ശങ്കര്‍ തുടങ്ങിയവര്‍ സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു.


ദ സയന്‍സ് ഓഫ് എ ക്രൈം എന്ന ടാഗ് ലൈനോടെയാണ് ഫോറന്‍സിക്ക് എത്തുന്നത്.ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക