Image

എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു

Published on 11 January, 2020
എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
ടൊറന്റോ: എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു.  തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരുമിച്ചാണ് ആഘോഷിച്ചത്. ധനുമാസത്തിലെ തിരുവാതിര മലയാളികളുടെ തനതായ ആഘോഷമാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഇല്‍ വച്ചായിരുന്നു ആഘോഷം.

ശ്രീ പരമേശ്വരന്റെ ജന്മനാളായാണ് കേരളീയര്‍ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീ കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനി പൂജ നടത്തിയ ദിവസമാണിതെന്നാണ് സങ്കല്പം. ഐശ്വര്യമായ കുടുംബജീവിതത്തിനു ശ്രീപാര്‍വതി തിരുവാതിര നാളില്‍ വ്രതമനുഷ്ഠിച്ചതിന്റെ ഓര്‍മ പുതുക്കലാണിതെന്ന ഐതിഹ്യവുമുണ്ട്.  എട്ടങ്ങാടി പൂജ, എട്ടങ്ങാടി നിവേദ്യം, പാതിരാപ്പൂ ചൂടല്‍ മുതലായ തനതായ ചടങ്ങുകളോട് കൂടിയായിരുന്നു തിരുവാതിര അരങ്ങേറിയത്.

എന്‍. എസ്സ്. എസ്സ് കാനഡ   ഡയറക്ടര്‍ മാരില്‍ ഒരാളായ മീര പ്രശാന്തിന്റെ നേതൃത്ത്വത്തിലായിരുന്നു തിരുവാതിര. മീര പ്രശാന്ത്, മായ സുരേഷ്, സംഗീത മനോജ്, രമ്യ കൃഷ്ണ, സുചിത്ര രഘു, അതുല്യ രഘു,  അശ്വതി നായര്‍, ബിന്ദു ദിനേശ്, ദീപിക ദിനേശ്, സിന്ധു പ്രവീണ്‍, ശ്രീകുമാരി നായര്‍, തിലിനി, കീര്‍ത്തി, സ്മിത ജയകൃഷ്ണന്‍, അപര്‍ണ്ണ, ശ്രീലക്ഷ്മി, ശ്രേയ പ്രശാന്ത്, ശരണ്യ പ്രശാന്ത്, ഭദ്ര തുമ്പയില്‍, ജാനകി തുമ്പയില്‍, ഗൗരി സുരേഷ്, തീര്‍ഥ, വരദ, ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
എന്‍. എസ്സ്. എസ്സ് കാനഡ ടോറോന്റോയില്‍ തിരുവാതിര ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക