Image

പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍; അയ്യപ്പനും കോശിയും

Published on 11 January, 2020
പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍; അയ്യപ്പനും കോശിയും
പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം  അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.  പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജു മേനോനും ചിത്രത്തിലെത്തുന്നു.

നാടന്‍പാട്ടിന്റെ താളത്തിലുള്ള ട്രെയ്ലര്‍ മനോഹരമായൊരു ചിത്രമാണ് വരാനിരിക്കുന്നതെന്ന സൂചന നല്‍കുന്നു. പൃഥ്വിരാജിന്റെ താടി ലുക്കും ബിജു മേനോന്റെ സള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും ശ്രദ്ധേയമാണ്. നടന്‍ രഞ്ജിത്തും ടീസറിലുണ്ട്. രഞ്ജിത് പൃഥ്വിരാജിന്റെ അച്ഛനായെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, സാബുമോന്‍ സമദ് തുടങ്ങിവരുമുണ്ട്. നാല് വര്‍ഷത്തിന് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. നേരത്തെ സച്ചിയും പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചത് അനാര്‍ക്കലിയ്ക്കു വേണ്ടിയാണ്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ടീസറിലെ പശ്ചാത്തലം ചിത്രത്തിന്റെ മൂഡ് വിളിച്ചു പറയുന്നതാണ്. സുദീപാണ് ഛായാഗ്രഹണം. പാലക്കാടും അട്ടപ്പാടിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക