Image

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നവ സാരഥികള്‍ക്കു ഫോമാ പ്രസിഡന്റിന്റെ അഭിനന്ദനം

ജീമോന്‍ റാന്നി Published on 11 January, 2020
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നവ സാരഥികള്‍ക്കു ഫോമാ പ്രസിഡന്റിന്റെ അഭിനന്ദനം
ഡാലസ്: ദൃശ്യ അച്ചടി മാധ്യമ രംഗത്തെ പുത്തന്‍ ആശയങ്ങളുടെ വക്താക്കളായി അറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (ഡാലസ് ചാപ്റ്റര്‍) നവ സാരഥികളെ ഫോമയുടെ കരുത്തനായ ദേശീയ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അഭിനന്ദിച്ചു.

അമേരിക്കയില്‍ ആദ്യമായി ഒരു മലയാള ദൃശ്യ മാധ്യമം മലയാളികളുടെ സ്വീകരണ മുറിയില്‍ കൊണ്ടുവരുന്നതിനു നേതൃത്വം നല്‍കിയ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, അമേരിക്കയിലെ ദൈനംദിന സംഭവ വികാസങ്ങള്‍ ഒട്ടും തനിമ നഷ്ടപ്പെടുത്താതെ മലയാളികള്‍ക്കു എത്തിച്ചുകൊടുക്കുകയും  മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയ സംഘടനകളുടെ ജീവകാരുണ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍  കൃത്യമായി അതാതു സമയത്തു റിപ്പോര്‍ട്ട്  ചെയ്യുകയും ചെയ്യുന്ന അമേരിക്കയിലെ പത്ര മാധ്യമ രംഗത്തെ നിറ സാന്നിധ്യമായ മാധ്യമ പ്രവര്‍ത്തകന്‍ പി. പി.  ചെറിയാന്‍ (ജന.സെക്രട്ടറി), കേരളത്തിലെ ഒരു പ്രധാന ചാനലിന്റെ ഡാലസിന്റെ ചുമതല വഹിക്കുന്ന ജോസ് പ്ലാക്കാട്ട് ( വൈസ് പ്രസിഡണ്ട്) മാധ്യമങ്ങള്‍ക്ക് ആവശ്യമായ ആക്ഷന്‍ ചിത്രങ്ങള്‍ ഒപ്പിയെടുത്തു നല്‍കുന്ന ക്യാമറമാന്‍ ബെന്നി ജോണ്‍ ( ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നതായി  ചാമത്തില്‍ അറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സ്ഥാപകനും അമേരിക്കയില്‍ അറിയപ്പെടുന്ന  എഴുത്തുകാരനും സാഹിത്യകാരനുമായ ഏബ്രഹാം തെക്കേമുറി, കഴിഞ്ഞ വര്ഷം സംഘടനക്ക് നേതൃത്വം നല്‍കിയ ടി.സി.ചാക്കോ എന്നിവരും അഭിനന്ദനം അറിയിക്കുന്നുവെന്നു ഫോമാ പ്രസിഡന്റ്  പറഞ്ഞു. ഫോമയുടെ എല്ലാവിധ പിന്തുണയും സഹകരണവും ഫിലിപ്പ് ചാമത്തില്‍ വാഗ്ദാനം ചെയ്തു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നവ സാരഥികള്‍ക്കു ഫോമാ പ്രസിഡന്റിന്റെ അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക