Image

മൃതസംസ്‌കാര ഓര്‍ഡിനന്‍സ് കത്തോലിക്കാ സഭാ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കും; ലെയ്റ്റി കൗണ്‍സില്‍

Published on 11 January, 2020
മൃതസംസ്‌കാര ഓര്‍ഡിനന്‍സ് കത്തോലിക്കാ സഭാ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കും; ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളിലെ മൃതസംസ്‌കാര തര്‍ക്കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഓര്‍ഡിനന്‍സില്‍ കേരളത്തിലെ ക്രൈസ്തവസഭകളെ ഒന്നാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാസഭയുള്‍പ്പെടെ ഇതര ക്രൈസ്തവ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ക്രിസ്ത്യന്‍ നിര്‍വചനത്തില്‍ അടിയന്തര തിരുത്തലുകള്‍ വരുത്തണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മൃതദേഹം വെച്ചുള്ള യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുടെ വിലപേശലുകള്‍ക്ക് അവസാനമുണ്ടാക്കാന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഇതര ക്രൈസ്തവ വിഭാഗങ്ങളെയും സഭാസംവിധാനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നത് നീതികേടും നിയമവിരുദ്ധവുമാണ്. നിലവിലുള്ള ഓര്‍ഡിനന്‍സ് അനുസരിച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആര്‍ക്കും ചെയ്യാം. വൈദികരുടെ ആവശ്യമില്ല. കത്തോലിക്കാസഭ പരിപാവനമായി കരുതുന്ന സെമിത്തേരി എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി മാറും. ഇടവകാംഗം ആരാണെന്നും കര്‍മ്മങ്ങള്‍ ചെയ്യുന്നയാളും സെമിത്തേരിയുടെ ഉടമസ്ഥതയുള്ള പള്ളിയും തമ്മിലുള്ള ബന്ധമെന്തെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന ക്രിസ്ത്യന്‍ എന്ന നിര്‍വ്വചനം ഭേദഗതി ചെയ്ത് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നാക്കണം. മൃതസംസ്‌കാരങ്ങള്‍ സംബന്ധിച്ച് സുസ്ഥിരവും വ്യക്തവുമായ നടപടിക്രമങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷകളുമുള്ള കത്തോലിക്കാസഭയ്ക്ക് ഈ നിയമം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ചര്‍ച്ച് ആക്ടിന്റെ കരടുരേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍സ് നിര്‍വ്വചനമായ ബൈബിള്‍ വിശ്വസിക്കുന്ന മാമ്മോദീസ മുങ്ങിയ എല്ലാ ആളുകളും എന്ന ഓര്‍ഡിനന്‍സ് നിര്‍വ്വചനം അവ്യക്തവും അപൂര്‍ണ്ണവും കത്തോലിക്കാ വിശ്വാസാചാരാനുഷ്ഠാനങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവുമാണ്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഇറക്കിയ ഈ ഓര്‍ഡിനന്‍സ് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി തിരുത്തപ്പെടുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഭരണഘടന അനുശാസിക്കുന്ന മതപരമായ അധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്ന നിലയില്‍ ഈ ഓര്‍ഡിനന്‍സ് തിരുത്തലുകള്‍ക്ക് വിധേയമാക്കുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കത്തോലിക്കാസഭയുടെ ഇടവകകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
Oru samoohajeevi 2020-01-11 08:35:13
കാലത്തിനനുസരിച്ചു ചിന്താഗതിയും മാറണം. സമത്വവും സ്വാതന്ത്ര്യവും മലയാള മണ്ണിൽ പുലരട്ടെ !.പിണറായി സർക്കാർ എടുത്ത തീരുമാനം ഉചിതമാണ്. അധികാര തർക്കത്തിൽ പെട്ട് സാധാരണക്കാരായ ഇടവക ജനങ്ങൾ പുറത്താക്കപ്പെടുമ്പോൾ , അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുവാൻ ക്രിസ്തുവിന്റെ പേരിൽ വരേണ്യ വർഗമായി മാറിയ പുരോഹിത വർഗം യുദ്ധം നടത്തുമ്പോൾ ന്യായം പാലിച്ചു നല്കാൻ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യൻ വേണ്ടിവന്നു. എവിടാണ് ക്രിസ്തുവും ക്രിസ്തീയതയും എന്ന് ചിന്തിക്കുക, എന്നിട്ടാവട്ടെ അർത്ഥമില്ലാത്ത ജല്പനങ്ങളും കോടതിയും ഒക്കെ .
എന്താ ഇത്ര പേടി? 2020-01-11 09:55:21

കത്തോലിക്ക സഭക്ക് എന്താ ഇത്ര പേടി?

India is a democratic republic; it is not a colony of Britain or Vatican. Any religion in India must adhere to the Constitution of the Republic. All citizens of India are under the constitution of India. Your religion too must be in obedience to Indian constitution.  Country comes first, not your religion. If you are afraid your religion will be affected by any rules of the Government, then your religion needs to obey it or pack up.

For a long time, Catholic church was using the funeral as a tool to punish people. The author’s fear that any & everybody will be buried in a Catholic cemetery is false propaganda or his ignorance.  No church in India should stop the burial to gain power on the family. Baptism, wedding – ok you bring it under the guidelines of the church but not the burial. Any person who blocks or give hot time for the burial must be thrown in jail. -andrew

മരണം കാത്തിരിക്കുന്നവൻ 2020-01-11 12:11:31
എല്ലാ സിമിത്തേരികളും ശ്മശാനങ്ങളും സർക്കാറിന്റെ കീഴിൽ കാെണ്ടു വന്നാൽ മരിക്കുമ്പോൾ എങ്കിലും മൃതശരീരത്തിനു ശാന്തി കിട്ടട്ടെ.
ഇത്താപ്പിരി, ശവപ്പെട്ടി കച്ചവടം 2020-01-11 13:49:11
ശിമിത്തേരി നടത്താനുള്ള അവകാശം ഞങ്ങൾക്ക് വിട്ടു തന്നാൽ, ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഞങ്ങൾ എവിടേക്കാണോ പോകേണ്ടെന്നു വച്ചാൽ അങ്ങോട്ട് വിട്ടയേക്കാം . ശവം വച്ച് കരയണ്ട ആവശ്യം വരില്ല .  പിന്നെ ചെയ്യുന്ന ജോലിക്ക് ന്യായമായ കാശ് താന്നാൽ മതി .    ഇന്ന് രൊക്കം നാളെ കടം അതായിരിക്കും ഞങ്ങളുടെ ബിസിനെസ്സ് പോളിസി .  

ഇത്താപ്പിരി 
ശവപ്പെട്ടി കച്ചവടം 
John 2020-01-12 06:57:55
സ്വർഗ്ഗവും നരകവും എന്ന് പറഞ്ഞു ആളുകളെ കൊതിപ്പിച്ചു പേടിപ്പിച്ചു പണം പിടുങ്ങുന്ന നികൃഷ്ട ജന്മങ്ങൾക്കൊരു ചെറിയ കടിഞ്ഞാൺ ആണീ ഓർഡിനൻസ്। പക്ഷെ കത്തോലിക്കാ സഭ ഒന്ന് വിരട്ടിയാൽ ഈ നിയമത്തിൽ നിന്നും അവരെ ഒഴിവാക്കാൻ വേറൊരു നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ മടിക്കില്ല. അതാണ് ഇന്നത്തെ കേരളം
Mathew philip 2020-01-12 14:04:51
First of all I would like to know Mr.V.C Sebastian is speaking for who? The catholic laity or KCBCT.In my opinion laities needs are not Bishop’s needs,if it is so they should have been supporting 2009 Church Act.THE ACTIONS OF THE CHURCH SPEAK LOUDER THAN WORDS.It is not late to turn to JESUS path.
കൈവെട്ട് 2020-01-12 14:11:48
മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനി ഒക്കെ ക്രിസ്തുവിലേക്കു തിരിഞ്ഞതാണ്. പലർക്കും തല പോയി. ബാക്കിയുള്ളവരെ ആട്ടി  ഓടിച്ചു. പാക്കിസ്ഥാനിൽ സഹികെട്ട് കത്തോലിക്കാ ബിഷപ്പ് ആത്‍മഹത്യ ചെയ്തത് മറക്കണ്ട. ഒടുക്കത്തെ ബ്ളാഷ്ഫമി (ദൈവദൂഷണ) നിയമം പല ഇസ്‌ലാമിക രാജ്യത്തും ഉണ്ട്. 
ഇന്ത്യയിൽ ഇത്രയൊക്കെയേ കിട്ടുന്നുള്ളല്ലോ എന്നോർത്തു സമാധാനപ്പെറ്റാം. ഇസ്‌ലാമിക് ഭരണ ഭീകരരെക്കാൾ നല്ലത് ഹിന്ദുത്വ ഗ്രുപ്പുകൾ തന്നെ.

Thomas K Varghese 2020-01-16 12:22:20
       ശവമടക്കും  വിവാഹവും സഭകളുടെ അധികാര പരിധിയിൽ നിന്ന് വിമുക്തമാക്കണം.      അതുപോലെ  ജനന വിവരങ്ങൾ  സർക്കാരിൽ രജിസ്റ്റർ ചെയ്യണം, മരണ വിവരങ്ങളും.    വിവാഹങ്ങൾ എവിടെവെച്ചു നടത്തിയാലും നിയമ  സാധുത സർക്കാരിൽ നിന്നും നേടിയിരിക്കണം.     പള്ളികളുടെ ശവക്കോട്ട  കൾ  നിർത്തലാക്കി  സർക്കാരും പ്രൈവറ്റ് കമ്പനികളും ശവക്കോട്ടകളും ദേഹിപ്പിക്കാനുള്ള ആധുനിക സൗകര്യങ്ങളും മോർച്ചറി കാലും പതിയെ implement  ചെയ്യണം.     ഇതൊക്കെ  മനുക്ഷ്യരുടെ സൗഹാർദത്തിനുഉം ,   മതത്തിന്റെ വിശ്വാസത്തിന്റെ  പേര് പറഞ്ഞുള്ള  ഭയപ്പെടുത്തലുകളിൽ നിന്നും  രക്ഷപ്പെടാനും കാരണമാവും. ഭയപ്പെടുത്തിയും  സ്വർഗം പറഞ്ഞു പ്രീലോഭിപ്പിച്ചും പാവം ജനങ്ങളെ  ഭിന്നിപ്പിച്ചും മുതലെടുപ്പ് നിർത്തണം.    ഒരു മതം, മനുക്ഷ്യമതം. .................................. "ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുക്ഷ്യന്".   ഇന്നത്തെ രീതിയിൽ പോയാൽ......."ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്,  ധർമ്മം വേണം,  ധർമ്മം വേണം,ധർമ്മം വേണം, യഥോ ചിതം".  എന്ന ദുസ്ഥിതിയിലാകും.     അതിനു കാരണക്കാർ, പണ്ടത്തെ പോലെ തന്നെ,  പൗരോഹിത്യവും ആകും.
No Orthodox 2020-01-16 13:02:21
യാതൊരു മനസാക്ഷിയുമില്ലാത്ത വിഭാഗമാണ് ഓർത്തഡോക്സുകാർ. അല്ലെങ്കിൽ ശവം വച്ച് വില  പേശാൻ സമ്മതിക്കുമോ? എന്ന് മാത്രമല്ല, അത്തരം അവസ്ഥ നേരിട്ട കുടുംബം പിന്നെ എന്നെങ്കിലും ഓർത്തഡോക്സ് കൂടെ  ചേരുമോ?
സഹോദരന്റെ പള്ളിയും സെമിത്തേരിയയും കൈക്കലാക്കാൻ നോക്കി. ഇപ്പോൾ സെമിത്തേരി പോയി. അത് എല്ലാ ക്രിസ്ത്യാനിക്കും പാര  ആയി.
V George 2020-01-16 13:54:21
Malayalee brains are overdue to dump the religion and embrace science in it's place. Unfortunately we are still in the grip of Sabarimala, urul nercha, kozhi vettu, theyyam, pada yatra, so forth and so on. Burying the dead is one reason  for the public to cling on these senseless traditions and customs of the illiterate and ignorant forefathers. Forefathers who invented these traditions never seen a news paper, radio, television, phone, or even the steps of a school. Time is right to liberate from these superstition. We need public cemetries and crematoriums in Kerala so that people can some extent break the grip of priests, churches, temples and mosques. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക