Image

അല്ലു അര്‍ജുന്‍ ഇത് ആദ്യമായി. അങ്ങ് വൈകുണ്ഠപുരത്തിനായി ശബ്ദം നല്‍കി അല്ലു അര്‍ജുന്‍

Published on 11 January, 2020
അല്ലു അര്‍ജുന്‍ ഇത് ആദ്യമായി. അങ്ങ് വൈകുണ്ഠപുരത്തിനായി ശബ്ദം നല്‍കി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകളും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് ചിത്രത്തിലെ രാമുലോ എന്ന തെലുങ്കു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. ദിനസങ്ങള്‍ക്കകം തന്നെ ഈ ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.


ഇതിന് പിന്നാലെ ചിത്രത്തിലെ ഈ ഗാനത്തിന്റെ മലയാളം ലിറിക്കല്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ആണ്ടവ ആണ്ടവ എന്ന് തുടങ്ങുന്ന ഈ ഗാനവും നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അല്ലു അര്‍ജുന്റെ ഹാഫ് കോട്ട് ഡാന്‍സ് സ്റ്റെപായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അല്ലു അര്‍ജുന്റെ ഡാന്‍സ് ഇഷ്ട്ടപെടുന്നവര്‍ക്കു ആടി തിമിര്‍ക്കാനുള്ള ഗാനം കൂടിയായിരുന്നു ആണ്ടവ ഗാനം. ഹനുമാന്‍, നയന എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ രചനയില്‍ സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്.


ഇപ്പോഴിതാ അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരു സന്തോഷ വാര്‍ത്ത കൂടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ആദ്യമായി ഡബ്ബ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്‍ജുന്‍ തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്.


ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാണ് വേഷമിടുന്നത്. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും അണിനിരക്കുന്നു. ജനുവരി 12ന് വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക