Image

'മിമിക്രിയില്‍ രണ്ടാം സ്ഥാനം നേടിയ ഈ കൊച്ചു മിടുക്കന് ജാഡ ഇല്ല'; പഴയകാല ചിത്രം പങ്കുവെച്ച്‌ രമേഷ് പിഷാരടി

Published on 11 January, 2020
'മിമിക്രിയില്‍ രണ്ടാം സ്ഥാനം നേടിയ ഈ കൊച്ചു മിടുക്കന് ജാഡ ഇല്ല'; പഴയകാല ചിത്രം പങ്കുവെച്ച്‌ രമേഷ് പിഷാരടി

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുള്ള താരമാണ് രമേഷ് പിഷാരടി. പലപ്പോഴും ആരാധകര്‍ക്കായി രസകരമായ ചിത്രങ്ങളും രമേഷ് പിഷാരടി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ രമേഷ് പിഷാരടി പങ്കുവെച്ച ഒരു പഴയകാല ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രിയില്‍ രണ്ടാം സ്ഥാനം കിട്ടിയതിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഈ കൊച്ചു മിടുക്കനു ജാഡ ഇല്ല. എത്ര ലൈക്?' എന്ന അടിക്കുറിപ്പ് നല്‍കിയാണ് താരം ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.


കലോത്സവ വേദികളില്‍ തുടങ്ങി ടെലിവിഷന്‍ സ്റ്റേജ് ഷോകളിലുടെയും മിമിക്രിയിലൂടെയും വന്ന് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരം കൂടിയാണ് രമേഷ് പിഷാരടി. ഹാസ്യ താരം എന്നതിന് പുറമെ രണ്ട് സൂപ്പര്‍ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് താരം. ജയറാമിനെ നായകനാക്കി 'പഞ്ചവര്‍ണ്ണ തത്ത', മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധര്‍വന്‍' എന്നിവയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക