Image

മമ്മൂട്ടിയും,മഞ്ജു വാരിയറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ

Published on 11 January, 2020
മമ്മൂട്ടിയും,മഞ്ജു വാരിയറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ റിലീസ് ചെയ്യും.


നവാഗതനായി ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപും കോക്ക്‌ടെയില്‍ എന്ന മലയാള ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോനും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.


ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക