Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിക്കുന്നു.

രവികുമാര്‍ Published on 11 January, 2020
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിക്കുന്നു.
ഡാലസ്സ്  : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ജനുവരി 11ന് , 2  മണി മുതല്‍ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ശ്രീ പരമേശ്വരന്റെ ജന്മനാളായും, ശ്രീ  പാര്‍വ്വതീ ദേവി ശ്രീ പരമേശ്വരനെ ഭര്‍ത്താവായി ലഭിക്കാന്‍ അനുഷ്ടിച്ച വൃതത്തെ അനുസ്മരിക്കാനുമായിട്ടാണ്  തിരുവാതിര വൃതം ഹൈന്ദവ സ്ത്രീകള്‍ അനുഷ്ടിക്കുന്നത്. ശ്രീ പരമേശ്വരന്റെ കഠിന തപസ്സിനെ ഭംഗപെടുത്താന്‍ ശ്രമിച്ച കാമദേവനെ മുക്കണ്ണാല്‍ ഭസ്മമാക്കിയ ശ്രീപരമേശ്വരന്‍, ശ്രീപാര്‍വ്വതിയുടെയും, രതിദേവിയുടെയും, അപേക്ഷയാല്‍ കാമദേവനെ പുനര്‍ജീവിപ്പിച്ച ദിവസമായും തിരുവാതിരയെ കുറിച്ച്  ഒരു ഐതീഹ്യം നിലനില്‍ക്കുന്നു.  സര്‍വ്വ  കുടുംബാംഗങ്ങള്‍ക്കും  ശിവ പാര്‍വ്വതി പ്രീതിയാല്‍ സര്‍വ്വ  ഐശ്യര്യവും ഈ വൃതം അനുഷ്ഠിച്ചാല്‍ ഉണ്ടാവുമെന്നതാണ് വിശ്വാസം. കൊളുത്തിവച്ച നിലവിളക്കിനെ  പ്രദിക്ഷണം ചെയ്യുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ തിരുവാതിര കളി, കലാ കേരളത്തിന്റെ മുഖ മുദ്രയായി, കഥകളിയോടൊപ്പം അറിയപ്പെടുന്നു, ധനു മാസത്തിലെ  പൂര്‍ണ്ണ ചന്ദ്രന്‍,  ശീതള ശോഭയാല്‍ പ്രകൃതിയെ കുളിപ്പിച്ചു നിര്‍ത്തുമ്പോള്‍, വൃതാനുഷ്ടാനത്തിന്റെ ഭാഗമായിട്ട് നിദ്രാ ദേവിയെ അകറ്റിനിര്‍ത്തുവാനായിട്ടാണ് തിരുവാതിര രാത്രിയില്‍ നടത്തപ്പെടുന്നത്. ജനുവരി പതിനൊന്നിന്, രണ്ടു മണിമുതല്‍ ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സ്പിരിച്ചല്‍  ഹാളില്‍ അരങ്ങേറുന്ന തിരുവാതിര കളിയില്‍ പങ്കെടുക്കുവാന്‍ ഇരുനൂറിലധികം മഹിളകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിരുവാതിരയോടനുബന്ധിച്ച്  അന്നേദിവസം വൈകിട്ട്  6 മണിക്ക് ക്ഷേത്രത്തില്‍ ഉമാ മഹേശ്വര പൂജയും നടത്തുന്നതായിരിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ക്ഷേത്രവുമായി ബന്തപെടണമെന്ന് KHS  പ്രസിഡന്റ്  സന്തോഷ്  പിള്ളയും, ട്രസ്റ്റീ ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അറിയിച്ചു.

ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിക്കുന്നു.ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിക്കുന്നു.ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക