Image

കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം

Published on 10 January, 2020
കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
സാന്‍ഹാസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ യുഗ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് & ന്യൂഇയര്‍ സെലിബ്രേഷന്‍സ് വന്‍ വിജയമായി. പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടും, സംഘാടക മികവ് കൊണ്ടും, കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്രിസ്തുമസ് നൈറ്റ് അവിസ്മരണീയമായ ഒന്നായി മാറി. കെ.സി.സി.എന്‍.സി. പ്രസിഡന്റ് വിവിന്‍ ഓണശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, കെസിസിഎന്‍സി സെക്രട്ടറി പ്രബിന്‍ ഇലഞ്ഞിക്കല്‍ സ്വാഗതം അര്‍പ്പിച്ചു. കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടറും, സാന്‍ഹൊസെ ഫൊറോന ഇടവക വികാരിയുമായ ഫാ.സജി പിണര്‍ക്കയില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. കെ.സി.സി.എന്‍.എ. വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് രാജു ചെമ്മാച്ചേരില്‍, കെസിസിഎന്‍എ ട്രഷറര്‍ ഷിജു അപ്പോഴിയില്‍, കെസിസിഎന്‍എ ലോസ് ആഞ്ചലസ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനി മറ്റപ്പള്ളികുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് 2020 ജൂലൈ മാസത്തില്‍ ലോസ് ആഞ്ചലസില്‍ വച്ച് നടക്കുന്ന 14-മത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍ റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സമ്മേളനത്തോട് അനുബദ്ധിച്ചു കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി. കള്‍ച്ചറല്‍ കമ്മറ്റി കോഡിനേറ്റര്‍ മഞ്ചു വല്ലയില്‍ കൃതജ്ഞത രേഖപ്പെടുത്തി.
തുടര്‍ന്ന് കെസിസിഎന്‍സി, കെസിവൈഎല്‍, യുവജനവേദി, വിമണ്‍സ് ഫോറം, കിട്‌സ് ക്ലബ് ഇവരുടെ നേതൃത്വത്തിലുള്ള കലാകാരന്‍മാരെയും, കലാകാരികളേയും പങ്കെടുപ്പിച്ചു കൊണ്ട് 3.5 മണിക്കൂറില്‍ പരം നീണ്ടു നിന്ന കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

5 മണിക്ക് വി.കുര്‍ബാനയോടെ  ആരംഭിച്ച ക്രിസ്തുമസ് പ്രോഗ്രാമിനും കെസിസിഎന്‍സി ഭാരവാഹികള്‍, വിവിധ കമ്മറ്റികള്‍ വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളിയില്‍, സ്റ്റീഫന്‍ വേലികെട്ടേല്‍, ഷിബു പാലക്കാട്ട്, ഷീബ പുറയംപള്ളിയില്‍, മഞ്ചു വലയില്‍, മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍, കൊച്ചുമോന്‍ കൊക്കരവാല, ആമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
കെസി.സിഎന്‍.സി. ക്രിസ്തുമസ് നൈറ്റ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക