Image

ജാക്കറ്റിലെ മുഖം ആരുടേത്?, രണ്‍വീറിന്റെ ഇത്തവണത്തെ പരീക്ഷണവും വേറിട്ടതായി

Published on 10 January, 2020
ജാക്കറ്റിലെ മുഖം ആരുടേത്?, രണ്‍വീറിന്റെ ഇത്തവണത്തെ പരീക്ഷണവും വേറിട്ടതായി

സ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്റെ പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിക്കൊടുക്കാറുമുണ്ട്. ഇപ്പോഴിതാ രണ്‍വീറും വസ്ത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.


കഴിഞ്ഞ ദിവസത്തെ രണ്‍വീറിന്റെ എയര്‍പോര്‍ട്ട് ലുക്കും അദ്ദേഹം ധരിച്ച ജാക്കറ്റുമാണ് വൈറലായിരിക്കുന്നത്. പ്രേക്ഷകരുടെ ശ്രദ്ധമുഴുവന്‍ താരം ധരിച്ച ജാക്കറ്റിലേക്കായിരുന്നു. അതില്‍ പ്രിന്റ് ചെയ്തിരിക്കുന്ന മുഖം ആരുടേത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.


ഹോളിവുഡ് സംവിധായകനായ സ്റ്റാന്‍ലേയുടെ 'എ ക്ലോക് വര്‍ക്ക് ഓറഞ്ച്' എന്ന ഡ്രാമയിലെ എംസിഡുവെല്‍സിന്റെ കഥാപാത്രം ചെയ്ത അലക്‌സ് എന്ന നടന്റെ മുഖമായിരുന്നു ജാക്കറ്റില്‍ ഉണ്ടായിരുന്നത്. . 1,16,960 രൂപയാണ് ജപ്പാനില്‍ നിര്‍മ്മിച്ച ഈ ജാക്കറ്റിന്റെ വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക