Image

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

സജി കീക്കാടന്‍ Published on 10 January, 2020
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
വെസ്റ്റ് ഓറഞ്ച്: ന്യൂജേഴ്‌സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്- പുതുവത്സരാഘോഷം ജനുവരി മാസം 4-ാം തീയതി ശനിയാഴ്ച വെസ്റ്റ് ഓറഞ്ചലിലെ ലിബര്‍ട്ടി മിഡില്‍ സ്‌ക്കൂളില്‍ വച്ച് നടത്തപ്പെട്ടു. 

ബിഷപ്പ് ജോണ്‍സി ഇട്ടി മുഖ്യാതിഥി ആയിരുന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രിസ്തുവിന് സാക്ഷികളായി ജീവിതം നയിക്കുവാന്‍ അദ്ദേഹം തന്റെ ക്രിസ്മസ് സന്ദേശത്തിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.ജോബി ജോയി സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.സൈമണ്‍ കുര്യന്‍, ഫാ.മാത്യു തോമസ്, ഫാ.തോമസ് കെ. തോമസ് തുടങ്ങിയ വൈദികര്‍ സന്നിഹിതരായിരുന്നു.

ഇമ്മാനുവേല്‍ സി.എസ്.ഐ.ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, മാര്‍തോമ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി, Randolph, സെന്റ് സ്‌റീഫന്‍സ് മാര്‍തോമ ചര്‍ച്ച്, ഈസ്റ്റ് ബ്രണ്‍സ് വിക്, സെന്റ് തോമസ് സീറോ മലങ്കര കാത്തോലിക് ചര്‍ച്ച്, ന്യൂജേഴ്‌സി, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-ക്ലിഫ്റ്റന്‍ തുടങ്ങിയ ദേവാലയങ്ങള്‍ വിവിധ ക്രിസ്മസ് കരോള്‍ പ്രോഗ്രാം അവതരിപ്പിച്ചു. ക്രിസ്മസ് പാപ്പയുടെ സന്ദര്‍ശനം പ്രോഗ്രാമിന് മാറ്റ് കൂട്ടി.

ജനറല്‍ സെക്രട്ടറി മിനി മാത്യൂ, ട്രഷറര്‍ റോയി മാത്യു, മാത്യൂ അബ്രഹാം, വിനോദ് ജോണ്‍, സജിനി സക്കറിയ തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. നൈതാന്‍ ബൈജു, ജിയാന കുര്യന്‍ എന്നിവര്‍ എം.സി.മാരായിരുന്നു.

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക