Image

വിവാഹത്തിന്റെ പേരില്‍ അയാള്‍ പിരിവെടുത്ത് അപമാനിച്ചു; വെളിപ്പെടുത്തലുമായി നടിയുടെ അച്ഛന്‍

Published on 09 January, 2020
വിവാഹത്തിന്റെ പേരില്‍ അയാള്‍ പിരിവെടുത്ത് അപമാനിച്ചു; വെളിപ്പെടുത്തലുമായി നടിയുടെ അച്ഛന്‍

നടി മഹാലക്ഷ്മിയുടെ വിവാഹത്തിന്റെ പേരില്‍ ഒരാള്‍ പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി പിതാവും മൃദംഗ വിദ്വാനുമായ സര്‍വ്വേശ്വരന്‍. തങ്ങളെ അപമാനിക്കുന്ന വിധത്തില്‍ അയാള്‍ പലരില്‍ നിന്നും പണം പിരിക്കുകയും സമൂഹത്തിന് മുന്നില്‍ കുടുംബത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ ഡിസംബറിലായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. വയനാട് സ്വദേശി നിര്‍മല്‍ കൃഷ്ണയായിരുന്നു വരന്‍. സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക