Image

ചന്ദ്രികാ നായര്‍ക്കു വേണ്ടി നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ ധനസമാഹരണം നടത്തുന്നു

Published on 09 January, 2020
ചന്ദ്രികാ നായര്‍ക്കു വേണ്ടി നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ ധനസമാഹരണം നടത്തുന്നു
ഹൂസ്റ്റണ്‍: അകാലത്തില്‍ വിടപറഞ്ഞ ചന്ദ്രിക നായരുടെ, 53, സംസ്‌കാര ചടങ്ങുകള്‍ക്കായി ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഫെയ്ബുക്ക് വഴി ധനസമാഹാരണം നടത്തുന്നു.

ചന്ദ്രികാ നായരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയിലില്ല. വിവരമറിഞ്ഞു നാട്ടില്‍ നിന്നു സഹോദരനും സഹോദരിയും എത്തിയിട്ടുണ്ട്. അമ്മ നാട്ടിലുണ്ട്

ഏതാനും വര്‍ഷമെ ആയുള്ളു അമേരിക്കയിലെത്തിയിട്ട്. പൂനെയിലാണു കുടുംബം. ഏതാനും ആഴ്ച മുന്‍പ്വരെ സമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമയിരുന്നുവെന്നു നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ കണ്ണീരോടെ അനുസ്മരിച്ചു

മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കുവാനാണു തീരുമാനം. അതിനു ഏറെ ചെലവ് വരും. മറ്റു കുടുംബാംഗങ്ങള്‍ ഇവിടെ ഇല്ലാത്തതിനാല്‍ പേപ്പര്‍ വര്‍ക്കും മറ്റും വൈകുന്നു. ഈ സാഹചര്യത്തിലാണു അസോസിയേഷന്‍ ധനസമാഹരണത്തിനു തീരുമാനിച്ചത്.

വിവരങ്ങള്‍ക്ക്: ഐ.എ.എന്‍.എ. ജി.എച്ച് പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ 281-620-8228; ഷീല മാത്യു 832-641-4874

ചന്ദ്രികാ നായര്‍ക്കു വേണ്ടി നഴ്‌സസ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ ധനസമാഹരണം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക