Image

ചാര്‍ലി തമിഴിലേക്ക്, ദുല്‍ഖറായി മാധവന്‍... ഒരു മലയാളി നടിയ്ക്കും അവസരം

Published on 09 January, 2020
ചാര്‍ലി തമിഴിലേക്ക്, ദുല്‍ഖറായി മാധവന്‍... ഒരു മലയാളി നടിയ്ക്കും അവസരം

2015 ല്‍ മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ചാര്‍ലി. ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും ഉള്‍പ്പടെ ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ചവര്‍ക്ക് സംസ്ഥാന പുരസ്‌കാരങ്ങളുള്‍പ്പടെ പല പുരസ്‌കാരങ്ങളും കിട്ടി. ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് അന്നേ വാര്‍ത്തകളുണ്ടായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ റീമേക്ക് സംഭവിയ്ക്കുന്നു.


മാര എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ചാര്‍ലിയായി എത്തുന്നത് ആര്‍ മാധവനാണ്. ദുല്‍ഖറായി മാധവന്‍ എത്തുമ്ബോള്‍ അതിനൊപ്പം മാറ്റുരയ്ക്കുന്ന ആ ഊര്‍ജ്ജ്വസ്വലയായ നായിക ആരായിരിക്കും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് പാര്‍വ്വതി അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രമായി എത്തുന്നത്.


സു സു സുധി വാത്മീകം, ഇടി, ലക്ഷ്യം, അച്ചായന്‍സ്, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവദ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നണ്ട്. അപര്‍ണ ഗോപിനാഥ് അവതരിപ്പിച്ച ഡോ. കനിയുടെ റോള്‍ ശിവദ എത്തുന്നു എന്നാണ് വിവരം. നെടുംചാലില്‍, അതേ കണങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ സുപരിചിതയാണ് ശിവദ. കല്‍കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുമാര്‍ ആണ് മാര സംവിധാനം ചെയ്യുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്ടറിയുടെ തിരക്കുകളിലാണ് മാധവന്‍. അത് പൂര്‍ത്തിയായാല്‍ ഉടന്‍ മാരയിലേക്ക് കടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക