Image

അമ്മയെ കുറിച്ച്‌ ഞാനാറിയാത്തത് പലതും സുരേഷ് ഗോപി സര്‍ പറഞ്ഞു തന്നു; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

Published on 09 January, 2020
അമ്മയെ കുറിച്ച്‌ ഞാനാറിയാത്തത് പലതും സുരേഷ് ഗോപി സര്‍ പറഞ്ഞു തന്നു; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

രണ്ട് വര്‍ഷം മുന്‍പ് തെലുങ്ക് സിനിമയായ ഹലോയിലൂടെ കല്യാണി പ്രയദര്‍ശന്‍ സിനിമാ ലോകത്ത് അറങ്ങേറി. നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് മലയാളത്തിലെത്താന്‍ വൈകിയത് എന്ന് കല്യാണി വ്യക്തമാക്കി. അച്ഛനും അമ്മയും ഉണ്ടാക്കിയ പേര് നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് വന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്.


സുരേഷ് ഗോപി ശോഭന എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് കല്യാണിയുടെ മലയാളം അരങ്ങേറ്റം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള അഭിനയനയാനുഭവം രസകരമായിരുന്നു എന്ന്് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താരപുത്രി പറഞ്ഞു.


വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സര്‍ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നല്‍കി. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച്‌ ഞാനിതുവരെ അറിയാത്ത പല തമാശ കഥകളും പറഞ്ഞു തന്നു- കല്യാണി പറഞ്ഞു.


എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തേന്മാവില്‍ കൊമ്ബത്ത് എന്ന ചിത്രത്തിലെ കാര്‍ത്തുമ്ബി. ശോഭനയുടെ വലിയ ആരാധികയാണ് ഞാന്‍. കുട്ടിക്കാലം മുതലേ ശോഭന മാമിനെ കണ്ടാണ് വളര്‍ന്നത്. അവരെ നേരിട്ട് അനുഭവിച്ച്‌ അറിയുന്നതും സിനിമയില്‍ കാണുന്നതും തീര്‍ത്തും വ്യത്യസ്തമാണ്. ആക്ഷനും കട്ടിനും ഇടയില്‍ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോള്‍ ഒരു കുട്ടിയെ പോലെയാണ്- കല്യാണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക