Image

ഫാ. ജോസ് മുണ്ടാടന്‍ ടെക്‌സസില്‍ നിര്യാതനായി പൊതുദര്‍ശനം വെള്ളിയാഴ്ച

ജീമോന്‍ റാന്നി Published on 09 January, 2020
ഫാ. ജോസ് മുണ്ടാടന്‍ ടെക്‌സസില്‍ നിര്യാതനായി പൊതുദര്‍ശനം വെള്ളിയാഴ്ച
ഹൂസ്റ്റണ്‍: എറണാകുളംഅങ്കമാലി അതിരൂപതാംഗമായിരുന്ന  ഫാ. ജോസ് മുണ്ടാടന്‍ (60)  ടെക്‌സസില്‍ നിര്യാതനായി. ഹൂസ്റ്റനടുത്ത് ഹൈലാന്‍ഡ്‌സില്‍ സെന്റ് ജൂഡ്  കാത്തലിക്  ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.    

ജോസ്പുരം പരേതരായ മുണ്ടാടന്‍ എം.കെ. കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോജോ മുണ്ടാടന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡേവിസ് മുണ്ടാടന്‍ (കാനഡ), മാര്‍ട്ടിന്‍ മുണ്ടാടന്‍ (ന്യൂയോര്‍ക്ക്), ഡിക്‌റ്റോ മുണ്ടാടന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്). ഫാ. തര്യന്‍ മുണ്ടാടന്‍ പിതൃസഹോദരനും സിസ്റ്റര്‍ എത്സാ ഗ്രേസ് പിതൃസഹോദരിയുമാണ്.

1984 ഡിസംബര്‍ 8 ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, കടക്കരപ്പിള്ളി മാടയ്ക്കല്‍, തൂതിയൂര്‍, യൂണിവേഴ്‌സിറ്റി, പഴങ്ങനാട് പള്ളികളിലും കുടുംബ പ്രേഷിതകേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്. 1999 മുതല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. 2013 മുതല്‍ ഗാല്‍വസ്റ്റണ്‍  ഹൂസ്റ്റണ്‍ അതിരൂപതയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.  

പൊതുദര്‍ശനം : ജനുവരി 10 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന്   ഹൂസ്റ്റനടുത്ത്  ഹൈലാന്‍ഡ്‌സ് സെന്റ് ജൂഡ് ദേവാലയത്തില്‍ വച്ച് ( 800, S Main Rd, Highlands, TX 77562)       

സംസ്‌കാരം അങ്കമാലി ജോസ്പുരം സെന്റ് ജോസഫ് പള്ളിയില്‍ പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

 
മാര്‍ട്ടിന്‍ മുണ്ടാടന്‍   -914 406 3009
കുര്യന്‍ ഡേവിഡ്    - 409 779 1456
ജോസ് റെയ്മണ്ട്         - 832 518 9696
ഫാ. ജോസ് മുണ്ടാടന്‍ ടെക്‌സസില്‍ നിര്യാതനായി പൊതുദര്‍ശനം വെള്ളിയാഴ്ചഫാ. ജോസ് മുണ്ടാടന്‍ ടെക്‌സസില്‍ നിര്യാതനായി പൊതുദര്‍ശനം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക