Image

വിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം, എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷം

ജോസഫ് ഇടിക്കുള Published on 08 January, 2020
വിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം,  എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷം
മൂവാറ്റുപുഴ : മലങ്കര യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ പതിനഞ്ചാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഭവനരഹിതരായ പതിനഞ്ചു പേര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒരു വീട് പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍  മാമലശേരി മാങ്ങോട്ടില്‍ വിജയനും കുടുംബത്തിനും കൈമാറി.

അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് തിരുമേനി താക്കോല്‍ ദാനം നിര്‍വഹിച്ച ചടങ്ങില്‍ പിറവം നിയജകമണ്ഡലം നിയമസഭ അംഗം അഡ്വേക്കേറ്റ് അനൂപ് ജേക്കബ്  വീടിന്റെ ഗ്രഹപ്രവേശന കര്‍മം ഉദ്ഘാടനം ചെയ്തു, പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കമാന്‍ഡര്‍ റോബിന്‍ മാത്യൂസ് നാരേക്കാട്ട് ചടങ്ങില്‍ സന്നിഹിതനായിരുന്നു, ഗ്രൂപ് ചെയര്‍മാന്‍   ജിനു സി ചാണ്ടി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി, പ്രസ്തുത വീട് വിജയന് നിര്‍മിച്ചു നല്‍കുവാന്‍ വേണ്ട എല്ലാ ചിലവുകളും ഏറ്റെടുത്തു  നിര്‍വഹിച്ച ജെയിംസ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു, പ്രസ്തുത വീട്ടു വളപ്പില്‍ വച്ച് നടന്ന ചടങ്ങില്‍ സ്‌നേഹനിധികളായ അനേകം  നാട്ടുകാരും പങ്കെടുത്തു.

ജിനു സി ചാണ്ടി എന്ന ചെറുപ്പക്കാരന്റെ  നേതൃത്വത്തില്‍  ജെയിംസ് ജോര്‍ജ് കൂടി അംഗമായ എന്റെ പാമ്പാക്കുട എന്ന വാട്ടസ്ആപ് കൂട്ടായ്മ വഴിയാണ് വിജയന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ അറിയുവാന്‍ ഇടയായത്, കാര്യങ്ങള്‍ ഗ്രൂപ് അംഗങ്ങള്‍ വഴി  മനസിലാക്കിയ ജെയിംസ് ജോര്‍ജ് വിജയനേയും കുടുംബത്തെയും സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു, എന്റെ പാമ്പാക്കുട എന്ന ഗ്രൂപ് ഒരു പറ്റം  സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്,ഇതുവരെ ഇരുപതോളം വീടുകള്‍ നിരാലംബരായ വ്യക്തികള്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുള്ള ഈ ചെറുപ്പക്കാര്‍ സമൂഹത്തിന് ഒരു നല്ല മാതൃകയാണ് എന്ന് ചടങ്ങില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞു.
 
അനേകം നിര്‍ധനര്‍ക്ക് കൈത്താങ്ങായി മാറിയ ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പാമ്പാക്കുട തന്നെയുള്ള ജിനു ചാണ്ടിയെന്ന ചെറുപ്പക്കാരനാണ്, അനേകം കുടുംബങ്ങള്‍ക്ക് അത്താണിയാകുന്ന ഈ കൂട്ടായ്മ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതും അംഗങ്ങള്‍ തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഇവര്‍ സ്വന്തം വരുമാനത്തില്‍ നിന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത്.

പോളിയോ ബാധിച്ചു കഴിഞ്ഞ 16 വര്‍ഷമായി ഒരേ കിടപ്പില്‍ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞിരുന്ന രഞ്ജിത്ത് എന്ന ചെറുപ്പക്കാരനെക്കുറിച്ച് എന്റെ പാമ്പാക്കുട ഗ്രൂപ് വഴി അറിഞ്ഞ ജെയിംസ്  ജോര്‍ജ് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  നാലര ലക്ഷം രൂപയോളം മുടക്കി  രഞ്ജിത്തിനായി എല്ലാ സൗകര്യങ്ങളോടു കൂടിയ  ഭവനം നിര്‍മ്മിച്ച് നല്‍കിയതിനൊപ്പം  രഞ്ജിത്തിന്റെ സഹോദരി താമസിക്കുന്ന വീട് കൂടി പണി പൂര്‍ത്തിയാക്കി നല്‍കുകയുണ്ടായി.

ഗ്രൂപ്പിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന ജെയിംസ് ജോര്‍ജ്, കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ  കണ്ണിന്റെ ചികിത്സയ്ക്കും മറ്റുമായി മകളുടെ ജന്മദിനാഘോഷം  വേണ്ട എന്ന് തീരുമാനിക്കുകയും കൃഷ്ണമോള്‍ക്കായി ആ തുക  നല്‍കുകയും ചെയ്തു. സാമ്പത്തിക ബാധ്യത മൂലം  രഞ്ജിനി എന്ന പെണ്കുട്ടിയ്ക്കു സഹായം നല്‍കിയതും,പിറമാടത്തെ കുഞ്ഞമ്മിണി ചേച്ചിക്കും കുടുംബത്തിനായി ഒന്നര ലക്ഷം രൂപയോളം മുടക്കി വീട് വാസയോഗ്യമാക്കി  പൂര്‍ത്തീകരിച്ചു നല്‍കിയതും,  സെമസ്റ്റര്‍ ഫീസ് അടക്കാന്‍ കഴിയാതെ വിഷമിച്ചിരുന്ന രണ്ട് ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക്  കിഴുമുറി സ്റ്റെല്ല മരിയ കോളേജില്‍ ഫീസ്  അടച്ചത് അടക്കം അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തു തന്ന ജെയിംസ് ജോര്‍ജിനെ നന്ദിയോടെ ഓര്‍ക്കുന്നതായി  ജിനു സി ചാണ്ടിയും,സിബി ജോളിയും മറ്റു  സുഹൃത്തുക്കളും പറഞ്ഞു.

വിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം,  എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷംവിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം,  എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷംവിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം,  എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷംവിജയനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം,  എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയ്ക് ഇത് അഭിമാന നിമിഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക