Image

സപ്ത സ്വര അവാര്‍ഡ് നല്‍കി ജോസഫ് പാപ്പനെ ആദരിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 08 January, 2020
സപ്ത സ്വര അവാര്‍ഡ് നല്‍കി ജോസഫ് പാപ്പനെ ആദരിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ , ബ്രൂക്‌ലിന്‍ ക്യുന്‍സ് ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള പത്തുപള്ളികളുടെ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ  കൊയര്‍ മാസ്റ്ററായ ശ്രീ ജോസഫ് പാപ്പന് , കൗണ്‍സില്‍ പ്രസിഡന്റ് വെരി റവ . ഡോ . യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ സപ്ത സ്വര അവാര്‍ഡ് നല്‍കി ആദരിച്ചു.  മ്യൂസിക് ടീച്ചര്‍ , ഗാനരചയിതാവ് , സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ കഴിഞ്ഞ 16 വര്‍ഷമായി കൗണ്‍സിലിന് നല്‍കുന്ന സേവനത്തെ മാനിച്ചാണ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. പ്രായഭേദമെന്യേ ഏകദേശം നൂറില്‍പരം അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ കൊയര്‍ , കൗണ്‍സിലിന്റെ കണ്‍വെന്‍ഷനലുകളിലും, ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമിലും എക്യുമിനിക്കല്‍ മീറ്റിങ്ങിലും ഗാനങ്ങള്‍ ആലപിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി അമേരിക്കന്‍ ഭദ്രാസന ഒ വി ബിഎസിനു മ്യൂസിക് ഡയറക്ഷന്‍ നല്‍കുന്നതോടൊപ്പം ഭദ്രാസന, ഇടവക തലങ്ങളില്‍ ആരാധനാ ഗീതങ്ങള്‍ പരിശീലിപ്പിക്കുകയും, ഏഞ്ചല്‍ മെലഡീസ് എന്ന സംഗീത ഗ്രൂപ്പിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു .കൗണ്‍സില്‍ കൊയറിന്റെ ഡയറക്ടറായി റവ.ഫാ .ജോണ്‍ തോമസും , കോര്‍ഡിനേറ്റേഴ്‌സ് ആയി ജോളി എബ്രഹാമും ഗ്രേസിമോഹനും പ്രവര്‍ത്തിക്കുന്നു.

സപ്ത സ്വര അവാര്‍ഡ് നല്‍കി ജോസഫ് പാപ്പനെ ആദരിച്ചുസപ്ത സ്വര അവാര്‍ഡ് നല്‍കി ജോസഫ് പാപ്പനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക