Image

ആതുരസേവനങ്ങള്‍ നേര്‍ച്ചകാഴ്ചകളേക്കാള്‍ പുണ്യമെന്ന് നടി ശാരദ

Published on 08 January, 2020
ആതുരസേവനങ്ങള്‍ നേര്‍ച്ചകാഴ്ചകളേക്കാള്‍ പുണ്യമെന്ന് നടി ശാരദ

നടത്തറ: ആരാധനാലയങ്ങളില്‍ നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ആതുരസേവനമെന്ന് നടി ശാരദ അഭിപ്രായപ്പെട്ടു . ജില്ലാ പൗരാവകാശവേദിയുടെ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.


ചുറ്റുപാടും ദുരിതമനുഭവിക്കുന്ന സാധുജനങ്ങളെ സഹായിക്കുന്നതാണ് സാക്ഷാല്‍ ഈശ്വരസേവയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു . വാടങ്ങില്‍ ദാസന്‍ കാട്ടുങ്ങല്‍ അധ്യക്ഷനായി. പി.കെ. ജയരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അനില്‍ പൊറ്റേക്കാട്ട്, ആന്റോ, മോഹന്‍ തോട്ടുങ്ങല്‍, നാടകകൃത്ത് ജോമ, എം.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക