Image

കത്തിക്കയറി തൃശ്ശൂര്‍ പൂരത്തിലെ ആദ്യഗാനം; മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നമ്ബര്‍ വണ്‍

Published on 08 January, 2020
കത്തിക്കയറി തൃശ്ശൂര്‍ പൂരത്തിലെ ആദ്യഗാനം; മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നമ്ബര്‍ വണ്‍

ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത തൃശൂര്‍ പൂരം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. ജനഹൃദയങ്ങളെ കീഴടക്കി തൃശൂര്‍ പൂരം 30ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രണയവും ത്രില്ലറും മാസ് ഡയലോഗുകളും ചേര്‍ത്തൊരുക്കിയ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തൃശൂര്‍ പൂരം. പൂരങ്ങളുടെ നാട്ടില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് ചിത്രത്തിന്റെ കഥ. പകയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും സമ്ബന്നമാണ്.


ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഗിരി പിന്നീട് പുള്ള് ഗിരി എന്ന ഗുണ്ടയായി മാറുന്നതില്‍ തുടങ്ങി സ്വസ്ഥ ജീവിതം നയിക്കുമ്ബോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ആര്‍.ഡി.രാജശേഖറാണ് ഛായാഗ്രഹണം.


 പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂര്‍ പശ്ചാലത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രം കൂടിയാണിത്.

സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക