Image

ഷിക്കാഗോ മലയാളി അസേസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഗംഭീരമായി

ജോഷി വള്ളിക്കളം Published on 08 January, 2020
ഷിക്കാഗോ മലയാളി അസേസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ നടത്തി. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചര്‍ച്ച്‌സ് ഓഫ് പ്രസിഡന്റ് ഫാ.ബാബു മഠത്തില്‍ പറമ്പില്‍ തിരി തെളിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് അസിസ്റ്റന്റ് വികാര്‍ ഫാ.ബിന്‍സ് ചേത്തല, പ്രമുഖ അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, അമേരിക്കന്‍ പൊളിറ്റിക്കല്‍ ലീഡര്‍ കെവിന്‍ ഓലിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അനുഷ മാത്യുവിന്റെ പ്രാര്‍ത്ഥന ഗാനാലാപത്തോടെ തുടങ്ങിയ യോഗത്തിന് സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതം ആശംസിച്ചു. മാസ്റ്റര്‍ ഓഫ് സെറിമണി ട്രഷറര്‍ ജിതേഷ് ചുങ്കത്തും, ജോ.ട്രഷറര്‍ ഷാബു മാത്യു യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
കലാപരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ രജ്ജന്‍ എബ്രഹാം കോര്‍ഡിനേറ്റ്‌ഴ്‌സ് ഫിലിപ്പ് പുത്തന്‍പുര, ലൂക്കു ചിറയില്‍, ആഗ്നസ് മാത്യു തെങ്ങുമൂട്ടില്‍, ജെസ്സി റിന്‍സി എന്നിവരായിരുന്നു.

കലാപരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണി കാല്‍വില്‍ കവലയ്ക്കലും സാറ അനിലും ആയിരുന്നു.
സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ചര്‍ച്ച്-ബെല്‍വുഡ്-കരോള്‍ സോംഗ്, ജിനു വര്‍ഗീസിന്റെ ക്രിസ്ത്യന്‍ ഡിവേഷ്ണല്‍ ഡാന്‍സ്, ചിനുതോട്ടം-എസ്എസ്ആര്‍ ഷിക്കാഗോയുടെ വെസ്‌റ്റേണ്‍ ഡാന്‍സ് & ബോളിവുഡ് ബങ്ക്ര ഫ്യൂഷന്‍ ഡാന്‍സ്, ജെസ്സി തരിയത്ത് & സ്റ്റുഡന്റ്-സോംഗ്, സിബില്‍ ഫിലിപ്പ്, സിനു ഫിലിപ്പ് &ടീമിന്റെ സ്‌കിറ്റ്, ബ്രിജിറ്റ് ജോര്‍ജ്, അലോന ജോര്‍ജ്, മോന്‍സി ചാക്കോ &സുനൈന ചാക്കോ എന്നിവരുടെ പാട്ടുകളും കലാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇരുപത്തിയെട്ടു വര്‍ഷത്തിലധികം പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ സേവനം ചെയ്യുകയും ഡിസ്ട്രിക്റ്റ് സ്റ്റേഷഷന്‍ സൂപ്പര്‍ വൈസര്‍ ആയി റിട്ടയര്‍ ചെയ്ത സര്‍ജന്റ് ടോമി മെത്തിപ്പാറ, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഹോസ്പിറ്റലില്‍ എംആര്‍ഐ മാനേജര്‍ മാറ്റ് വിലങ്ങാട്ടുശ്ശേരി എന്നിവരെ കൂടാതെ റേഡിയോളജി, റെസ്പിറേറ്ററി, ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളില്‍  ഇരുപത്തിയഞ്ചും വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ചിട്ടുള്ള മെഡിക്കല്‍ പ്രൊഫഷനുകളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിക്കുകയുണ്ടായി.

പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ ജോര്‍ജ്&നിമിമോളാക്കല്‍(ALCOR), ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് അനില്‍ ലൂംബ(HMSI), അറ്റോര്‍ണി സ്റ്റീവ് ത്രിഫേസ് എന്നിവരെ കൂടാതെ നിരവധി സ്‌പോണ്‍സേഴ്‌സ് വിജയകരമായി നടത്തുവാന്‍ സഹായിച്ചു.
ലക്കി സ്‌പോണ്‍സേഴ്‌സ് ഒ്ന്നാം സമ്മാനം അച്ചീവ് റിയാലിറ്റി, സെക്കന്റ് പ്രൈസ് ജോയ് ആലുക്കാസും ആയിരുന്നു. ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ബാബു മാത്യു, ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോര്‍ജ് പ്ലാമൂട്ടില്‍, സന്തോഷ് കാട്ടൂക്കാരന്‍, സണ്ണി മണ്ണംച്ചേരി, ചാക്കോ മറ്റത്തില്‍ പറമ്പില്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് & റോസ് വടകര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

അസോസിയേഷന്റെ അവശേഷിക്കുന്ന കലാഘട്ടത്തിലെ പരിപാടികള്‍ 56 കാര്‍ഡ് ഗെയിംസ്, വുമണ്‍സ് ഡേ സെലിബ്രേഷന്‍സ്(മാര്‍ച്ച് 7), ബാഡ്മിറ്റണ്‍-മാര്‍ച്ച്, കലാമേള-ഏപ്രില്‍ 18, ജനറല്‍ ബോഡി മീറ്റിംഗ്-ഏപ്രില്‍ 26, ബാസ്‌കറ്റ് ബോള്‍ മെയ്, പിക്‌നിക്ക് - ജൂണ്‍ 20, സോക്കര്‍ ടൂര്‍ണമെന്റ്-ജൂലൈ& ഓണം -ആഗസ്റ്റ്- 29 എന്നിവയാണ്.
ഓ.സി.ഐ. കാര്‍ഡ് സംബന്ധിച്ച് സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നം സങ്കീര്‍ണ്ണമായതുകൊണ്ട് പ്രസ്തുത ഒ.സി.ഐ. കാര്‍ഡ് പുതുക്കുന്നതിന് വളരെ ലഘുവായി വെബ്‌സൈറ്റില്‍ ക്രമീകരിക്കുന്നതിനും ഇതിനു വേണ്ട വിശദീകരണം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി സെമിനാറും ഷിക്കാഗോ മലയാളി അസോസിയേഷന്‍ വേണ്ട സംവിധാനം ഫെബ്രുവരി-മാര്‍ച്ചില്‍ നടത്തുന്നതാണ്.


ഷിക്കാഗോ മലയാളി അസേസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഗംഭീരമായി
ഷിക്കാഗോ മലയാളി അസേസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക