Image

എറണാകുളം ജില്ലാ അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ഫ്‌ലെയര്‍ പ്രകാശനം ചെയ്തു

Published on 07 January, 2020
എറണാകുളം ജില്ലാ അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ഫ്‌ലെയര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈറ്റ്, ജനുവരി 31 നു നടത്തുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു പുറത്തിറക്കുന്ന ഫ്‌ലെയര്‍ ഇവന്റ് പ്രകാശനം ചെയ്തു.

കണ്‍വീനര്‍ ബെന്നി തോമസ് പ്രസിഡന്റ് എം.കെ. ജിനോയ്ക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ജിനോ എം.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ കോയിക്കര സ്വാഗതം ആശംസിച്ചു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഷോജന്‍ ഫ്രാന്‍സിസ്, ജോയിന്റ് ട്രഷറര്‍ ദിബു വര്‍ഗീസ്, യൂണിറ്റ് കണ്‍വീനര്‍മാരായ , അജി മത്തായി , ജോബി ഈരാളി ,കിഷോര്‍ കുമാര്‍ ,യൂണിറ്റ് സെക്രട്ടറിമാരായ ഫ്രാന്‍സിസ് , വിനോദ് , കമ്മിറ്റി അംഗങ്ങളായ വര്‍ഗീസണ്‍ , റെജി മാത്യു , ബെന്നി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. ട്രഷറര്‍ പ്രവീണ്‍ മാടശേരി നന്ദി പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്മസ് കരോള്‍ , ക്രിസ്മസ് ട്രീ മത്സരങ്ങള്‍ , പാപ്പാ സംഗമം , വിവിധ കലാപരിപാടികള്‍, ഗാനമേള , വിഭവ സമൃദ്ധമായ അത്താഴവിരുന്ന് എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക