Image

തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയാന്‍ ജനുവരി 15 മുതല്‍ സ്മാര്‍ട്ട് സിസ്റ്റം

Published on 07 January, 2020
തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയാന്‍ ജനുവരി 15 മുതല്‍ സ്മാര്‍ട്ട് സിസ്റ്റം

അബുദാബി: വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താന്‍ അബുദാബി പോലീസ് ഓട്ടോമാറ്റിക് സ്മാര്‍ട്ട് സിസ്റ്റങ്ങളും, റഡാറുകളും സജീവമാക്കും. 2020 ജനുവരി 15 മുതല്‍ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും.

ടെയില്‍ഗേറ്റിംഗ് പോലെയുള്ള തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയുന്നതിന് അബുദാബി പോലീസ് ട്രാഫിക് ബോധവല്‍ക്കരണ കാന്പയിനുകളും നടപ്പാക്കും. ടെയില്‍ഗേറ്റിംഗില്‍ പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും പിഴയായി ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചേക്കാവുന്ന പിഴകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിന് അബുദാബി പോലീസ് ടെക്സ്റ്റ് മെസേജ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക