Image

മനോജ്‌ ശ്രീനിലയം ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 May, 2012
മനോജ്‌ ശ്രീനിലയം ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്‍ കമ്മിറ്റി വൈസ്‌ ചെയര്‍മാനായി വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള മനോജ്‌ ശ്രീനിലയത്തെ നിയമിച്ചതായി കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ അറിയിച്ചു.

വാഷിംഗ്‌ടണ്‍ മെട്രോയിലെ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്‌ മനോജ്‌. കേരള അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍, കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്നീ സംഘടനകളില്‍ പ്രധാന പദവികള്‍ അലങ്കരിച്ചിട്ടുള്ള മനോജ്‌ ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്‌. കേരള അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ആ സംഘടനയുടെ പ്രസിഡന്റ്‌-ഇലക്ട്‌ ആണ്‌.

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2011-ലെ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്റെ ചുമതല വഹിച്ചിട്ടുള്ള മനോജ്‌ ഇപ്പോള്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ അംഗമാണ്‌. 2010 മുതല്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെംബറായ അദ്ദേഹത്തിന്റെ സേവനം കണ്‍വന്‍ഷന്റെ വിജയത്തിന്‌ ഉപയോഗപ്രദമാകുമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും ഒരു സംയുക്ത പ്രസ്‌താവനയില്‍
അഭിപ്രായപ്പെട്ടു.

തൃശ്ശൂര്‍ സ്വദേശിയായ മനോജ്‌ ഭാര്യയോടും രണ്ടു കുട്ടികളോടുമൊപ്പം വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ താമസിക്കുന്നു.
മനോജ്‌ ശ്രീനിലയം ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക