പെണ്‍ സിങ്കങ്ങള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി )
SAHITHYAM
07-Jan-2020
ഫൈസല്‍ മാറഞ്ചേരി
SAHITHYAM
07-Jan-2020
ഫൈസല്‍ മാറഞ്ചേരി

ചില വാക്കുകള്‍ ഉണ്ട്
ഗോബാക്ക് പോലെ
ഏതു സ്വച്ഛാധിപതിയെയും നിശ്ശബ്ദനാക്കുന്നത്
ചില ചൂണ്ടു വിരലും നോട്ടങ്ങളുണ്ട് ഏതു സേനയുടെയും മുട്ട്
വിറപ്പിക്കുന്നത്
ചില സഹനങ്ങള്‍ ഉണ്ട് ഏത് അക്രമത്തെയും സൗമ്യമായി ഏറ്റെടുക്കുന്നത്
അവരില്‍ ഐഷയുണ്ട് സൂര്യയുണ്ട് ആയിഷയുണ്ട്
മതത്തേക്കാള്‍ മനുഷ്യത്വം പാഠ പുസ്തകതാളില്‍ കണ്ടവര്‍
ചില മാതാക്കളുണ്ട് ചില പെണ്‍പുലികള്‍ക്കു ജന്മം കൊടുത്തു സുകൃതം ചെയ്തവര്‍
തന്റെ തൊണ്ടയിടാറാതെ
തന്റെ വയറിനെ മഹത്വപ്പെടുത്തുന്നവര്‍
നിന്നെ തിരഞ്ഞവര്‍ വന്നു എന്നതില്‍ അഭിമാനം കൊണ്ടവര്‍
ഇവരിലൂടെ മാത്രമേ ഇനി ഇന്ത്യക്ക് അതിജീവനമുള്ളു
കളങ്കം മനസ്സില്‍ തീണ്ടാത്തവര്‍ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ സ്വപ്നം കാണാത്തവര്‍
ഒരിറ്റു ചോരയോ കണ്ണീരോ വീഴ്ത്താതെ ഒരു സമരവും വിജയിച്ചിട്ടില്ല
അവരിലും മതഭ്രാന്ത് അടിച്ചേല്‍പ്പിക്കുന്നവര്‍ അധികാരത്തിന്റെ ശീതളച്ഛായ നുകരുന്നവര്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments