Image

ഗര്‍ഭിണിയാണോ എന്ന് മാധ്യമപ്രവര്‍ത്തകന്‍; പൊട്ടിത്തെറിച്ച്‌ ദീപിക പദുക്കോണ്‍

Published on 07 January, 2020
ഗര്‍ഭിണിയാണോ എന്ന് മാധ്യമപ്രവര്‍ത്തകന്‍; പൊട്ടിത്തെറിച്ച്‌ ദീപിക പദുക്കോണ്‍
ഗര്‍ഭിണിയാണോ എന്ന ചോദിച്ച മാധ്യമ‌പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച്‌ ദിപിക പദുക്കോണ്‍. ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ടിരുന്നു, സത്യമാണോ എന്നായിരുന്നു ചോദ്യം. 'എന്നെക്കാണാന്‍ ഗര്‍ഭിണിയെ‌പ്പോലെയുണ്ടോ?, അതെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ നിങ്ങളോട് ചോദിക്കാം. സമ്മതം കിട്ടിയാല്‍ പ്ലാന്‍ ചെയ്യാം. ഇനി ഞാന്‍ ഗര്‍ഭിണിയാണെങ്കില്‍ തന്നെ ഒന്‍പത് മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് അതറിയാമെന്നും ദീപിക പ്രതികരിച്ചു.

റിലീസിനെത്തുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം ചപ്പാക്കിന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ഇത്തരത്തിലൊരു ചോദ്യമുയര്‍ന്നത്. ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക