Image

ജയറാമിന്‍റെ സംസ്‌കൃത ചിത്രം നമോയിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

Published on 07 January, 2020
ജയറാമിന്‍റെ സംസ്‌കൃത ചിത്രം നമോയിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമയുടെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു .'നമോ' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ്മണിയാണ്. ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. മൊട്ടയടിച്ച്‌, ശരീര ഭാരം 20 കിലോ കുറച്ച്‌ കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക.


ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക