image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ക്യാന്‍സര്‍ വരുന്ന വഴി

Health 15-May-2012 ജയന്‍ വര്‍ഗീസ്‌
Health 15-May-2012
ജയന്‍ വര്‍ഗീസ്‌
Share
image
ഏഷ്യാനെറ്റിലെ `നമ്മള്‍ തമ്മില്‍' പരിപാടിയില്‍ വ്യാപകമാവുന്ന കാന്‍സര്‍ ബാധയെപ്പറ്റി ഒരു ചര്‍ച്ച നടക്കുകയുണ്ടായി. ഈയിടെ കാന്‍സര്‍ ചികിത്സാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും വിവിധ വൈദ്യശാഖകളിലെ വിദഗ്‌ധരും, പൊതു ജനക്ഷേമ തല്‍പരരും ഒക്കെ പങ്കെടുത്ത ആ ചര്‍ച്ചയില്‍ ആകെ ഉരുത്തിരിഞ്ഞ കണ്ടെത്തല്‍ കേരളം കാന്‍സറിന്റെ ആഗോള തറവാടാകുകയാണെന്നും , ദൈവത്തിന്റെ നാട്‌ ചെകുത്താന്റെ സ്വന്തം നാടായതുപോലെ ആരോഗ്യ കേരളം അര്‍ബ്ബുദ കേരളമാവുകയാണെന്നും മാത്രമാണ്‌.

കേരളത്തില്‍ അര്‍ബ്ബുദം മാത്രമല്ല ഹൃദ്രോഗവും ,വൃക്ക രോഗങ്ങളും കടന്നു കയറി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ . ഇക്കണത്തിന്‌ പോയാല്‍ അടുത്ത ഒരു വ്യാഴവട്ടക്കാല ത്തിനുള്ളില്‍ തന്നെ ഓരോ വീടും ഒന്നോ ഒന്നിലധികമോ കിടപ്പ്‌ രോഗികളെ ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കും കേരളം വളരുന്നത്‌ (വരളുന്നത്‌).

രണ്ടു മണിക്കൂറോളം നീന്ന ചര്‍വ്വീത ചര്‍വ്വണ ചര്‍ച്ചയില്‍ വൈദ്യ ശാസ്‌ത്ര വിശാരദന്മാര്‍ക്ക്‌ ഇതിന്‌ ഉത്തരമില്ലാത്തതെന്തേ? ഇതിന്‌ ഉത്തരം കണ്ടെത്തിയാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടും എന്നവര്‍ ഭയപ്പെടുകയാണോ? അതുമല്ലെങ്കില്‍ കുത്തഴിഞ്ഞതും ദീര്‍ഘവീക്ഷണ മില്ലാത്തതുമായ അലോപ്പതി ചികിത്സയുടെ - അലോപ്പതിയെ അന്ധമായി അനുകരിക്കുന്ന ആയൂര്‍വ്വേദത്തിന്റെയും പരിണിത ഫലമായിട്ടാണ്‌ ഇത്തരത്തില്‍ രോഗ പടര്‍ച്ചയുണ്ടാകുന്നകത്‌ എന്ന സത്യം തുറന്നു സമ്മതിക്കാതിരിക്കുക വഴി അവര്‍ തങ്ങളിരിക്കുന്ന കൊമ്പ്‌ മുറിക്കാതെ സംരക്ഷിക്കുകയാണോ ?

ചര്‍ച്ചയില്‍ പങ്കെടുത്ത സിദ്ധ വൈദ്യം തെളിയിക്കപ്പെട്ട ശാസ്‌ത്രമല്ല എന്ന കാരണം പറഞ്ഞു മോഡേണ്‍ മെഡി,സിന്റെ തന്തപ്പടികളും കുഞ്ഞുകുട്ടി പരാധീനങ്ങളും കൂടി അദ്ദേഹത്തിന്റെ വായടപ്പിച്ചുകളയുകയാണുണ്ടായത്‌.

പ്രകൃതി ചികിത്സയുടെ ചിന്താസരണികളില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട്‌ നമുക്ക്‌ ചിന്തിക്കാം എങ്ങിനെ ഒരാള്‍ക്ക്‌ ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റു രോഗങ്ങള്‍ വരുന്നു. പത്താം തീയതി പത്തുമണിക്ക്‌ പുത്തിക്കാരന്‍ മത്തായിക്ക്‌ ക്യാന്‍സര്‍ വന്നു എന്നാരും പറയുകയില്ല. ആ തീയ്യതിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടു എന്നത്‌ നേരാവാം. പക്ഷേ അത്‌ അനേക വര്‍ഷങ്ങളിലൂടെ രൂപപ്പെട്ട ഒരു പരിണാമ പ്രക്രിയയുടെ അവസാന ഫലമായിരുന്നു എന്നു ആരും മനസ്സിലാക്കുന്നില്ല.

മത്തായിയുടെ ശരീരത്തില്‍ ആദ്യം കയറിപ്പറ്റുന്നത്‌ അല്‍പം ടോക്‌സിനാണ്‌. വിഷമാണ്‌ . ഈ ടോക്‌സിന്‍ ഭക്ഷണത്തില്‍ നിന്നാവാം. മദ്യത്തില്‍ നിന്നോ പുകയിലകളില്‍ നിന്നോ ആകാം . സ്വര്‍ണ്ണത്തില്‍ നിന്നാവാം കൊതുകില്‍ നിന്നാവാം, പ്രിസര്‍വേറ്റീവ്‌സ്‌, ചായങ്ങള്‍ കീടനാശിനികള്‍ എന്നിവയില്‍ നിന്നാവാം. സര്‍വ്വോപരി വിഷം കലര്‍ന്ന വായുവില്‍ നിന്നോ വെള്ളത്തില്‍ നിന്നോ ആവാം .

മനുഷ്യ ശരീരത്തില്‍ എത്തുന്ന ടോക്‌സിനുകളെ പുറം തള്ളുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്‌. അതില്‍ ആദ്യ വിഭാഗത്തില്‍പ്പെടുന്നവയാണ്‌ പ്രകടരോഗങ്ങള്‍. ജലദോഷം തലവേദന, പനി വയറിളക്കം, ശര്‍ദ്ദി എന്നിവയാണ്‌ പ്രകടരോഗങ്ങള്‍.

ടോക്‌സിനേഷന്‌ വിധേയമായ ശരീരത്തില്‍ ടോക്‌സിന്റെ കാഠിന്യമനുസരിച്ച്‌ ഇതില്‍ എതെങ്കിലും ഒരു രോഗം വരും. ഈ രോഗങ്ങളിലൂടെ ഒരു ഔട്ട്‌ ലറ്റ്‌ സൃഷ്‌ടിച്ച്‌ അതിലൂടെ വിഷങ്ങളെ പുറം തള്ളുന്ന പ്രക്രിയയാണ്‌ നടപ്പിലാവുന്നത്‌ .

ഈ രോഗങ്ങള്‍ക്ക്‌ കാര്യമായ ചികിത്സ ആവശ്യമില്ല. അസഹനീയത തോന്നുകയാണെങ്കില്‍ മാത്രം ഭക്ഷ്യ രൂപത്തിലുള്ള ഔഷധങ്ങള്‍ ആകാം. ലഘു ഭക്ഷണം സ്വീകരിച്ചുകൊണ്ട്‌്‌ വിശ്രമിച്ചാല്‍ മതി . നിശ്ചിത സമയത്തിനകം രോഗം തനിയെ മാറും. ഇപ്രകാരം വിസര്‍ജ്ജനം പൂര്‍ത്തിയാക്കി ഔട്ട്‌ ലറ്റ്‌ അടക്കുന്നതോടെ (രോഗംമാറുന്നതോടെ ) ശരീരം ഒരു എണ്ണയിട്ട യന്ത്രംപോലെ ഫ്രഷാവും . യാതൊരു ക്ഷീണവും തോന്നുകയില്ല. കൂടുതല്‍ ശക്തി അനുഭവപ്പെടും . കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റ്‌ നേരെ പന്തു കളിക്കുകയോ തൂമ്പ പിടിച്ച്‌ കിളക്കുകയോ ആകാം .

സ്‌കൂള്‍ തലങ്ങളില്‍ നിന്നു മുതല്‍ അടിപൊളി മീഡിയകളില്‍ നിന്നു വരെ നാം നേടിയ തെറ്റായ അറിവുകള്‍ നമ്മെ ഇതിനൊന്നും അനുവദിക്കുകയില്ല. ചികിത്സിച്ചില്ലെങ്കതില്‍ ഇപ്പോള്‍ മരിക്കും എന്ന പേടി യോടെ നാം ഡോക്‌ടറെ കാണാന്‍ എത്തുന്നു .

അറിവില്ലാത്ത അപ്പോത്തിക്കരിമാര്‍ (ക്ഷമിക്കണം അവര്‍ പഠിച്ചുവച്ചതും ഫാള്‍സ്‌ ഇന്‍ഫര്‍മേഷന്‍സാണല്ലൊ) കുറിക്കുന്ന രാസ ഗുളികകള്‍ വിഴുങ്ങുന്നതോടെ പത്താം തീയ്യതി പത്തുമണിയിലേക്കുള്ള മത്തായിയുടെ യാത്ര ആരംഭിക്കുന്നു. - വിശദീകരിക്കാം .

ശരീരത്തില്‍ എത്തിപ്പെട്ടതും ശരീരത്തിന്‌ ആവശ്യമില്ലാത്തതുമായ ഒരു ടോക്‌സിന്‍ അതിനായി പ്രത്യേകം രൂപപ്പെടുത്തിയ ഒരു ഔട്ടലറ്റിലുടെ ആത്മശക്തി പുറം തള്ളിക്കൊണ്‌ിരിക്കുകയായിരുന്നു അപ്പോഴാണ്‌ അതിനേക്കാള്‍ വളരെയേറെ വീര്യം കൂടിയ ടോക്‌സിനുകള്‍ ഉള്‍ക്കൊള്ളുന്ന രാസമരുന്നുകള്‍ അകത്തെയ്‌ക്കെത്തുന്നത്‌ . പുതിയ വിപത്തിനെ നേരിടുന്നതിനായി മുഴുവന്‍ ഊര്‍ജ്ജവും അങ്ങോട്ട്‌ കേന്ദീകരിക്കുന്നതിനായി തുടങ്ങിവച്ച വിസര്‍ജ്ജന പ്രക്രിയ പ്രാണന്‍ നിര്‍ത്തിവെയ്‌ക്കുന്നു. ഔട്ട്‌ ലറ്റുകള്‍ അടക്കുന്നു . രോഗം മാറിയതായി അനുഭവപ്പെടുന്നു. ഡോക്‌ടറുടെ കൈപുണ്യത്തെ രോഗിയും ബന്ധുക്കളും പുകഴ്‌ത്തുന്നു .

പക്ഷേ പ്രശ്‌നം തീരുന്നില്ല ശരീരത്തില്‍ ടോക്‌സിനുകള്‍ ഇപ്പോള്‍ കൂടുതലാണ്‌. വിഴുങ്ങിയ രാസ വസ്‌തുക്കള്‍ കൂടി ഇപ്പോള്‍ ടോക്‌സിന്റ ശേഖരത്തിലുണ്ട്‌.

അനുകൂലമായ ഒരു സാഹചര്യം വരുമ്പോള്‍ ടോക്‌സിന്‍ ഡിസ്‌ചാര്‍ജ്‌ ഔട്ട്‌ലറ്റ്‌ വീണ്ടും തുറക്കും . ഇത്തവണ ഡിസ്‌ ചാര്‍ജ്‌ കുറേക്കൂടി ശക്തമായിരിക്കുന്നതുകൊണ്ട്‌ വീര്യം കൂടിയ മരുന്നുകള്‍ അക ത്തെത്തുകയും ഔട്ട്‌ലറ്റുകള്‍ അടക്കപ്പെടുകയും ശരീരത്തിലെ ടോക്‌സിനേഷന്റെ അളവ്‌ പല മടങ്ങുകളായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഓരോ തവണയും ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നതോടെ ശരീരത്തിലെ ടോക്‌സിന്‍ ശേഖരം കൂടിക്കൂടി വരുകയും; അകത്ത്‌ വയ്‌ക്കാനും മേല പുറത്തേയ്‌ക്ക്‌ വിടാനും മേല എന്ന ഒരു അവസ്ഥ സംജാതമാകുകയും, നിലനില്‍പിനായി മറ്റ്‌ മാര്‍ഗ്ഗമില്ലാതെ, ടോക്‌സിന്‍ ഡിസ്‌ചാര്‍ജിനായി ഒരു സ്ഥിരം ഔട്ട്‌ലറ്റ്‌ പ്രാണന്‍ തുറന്നു വെയ്‌ക്കേണ്ടി വരികയും ചെയ്യുന്നു . ഇവയാണ്‌ സ്ഥായീ രോഗങ്ങള്‍ അഥവാ ക്രോണിക്‌ ഡിസീസ്‌. ടോക്‌സിനുകളുടെ തരം തിരിവ്‌ അനുസരിച്ച്‌ ഈ ഔട്ട്‌ലറ്റുകളെ ആസ്‌മ ബ്ലഡ്‌ പ്രഷര്‍, പ്രമേഹം , മൈഗ്രയിന്‍ മുതലായ പേരുകളില്‍ അറിയപ്പെടുന്നു .

ചികിത്സ തുടരുകയാണ്‌. ഗുളികകളുടെ അളവ്‌ കൂടുന്നു. വീര്യം കൂടുന്നു. കുറേക്കാലം അതാവര്‍ത്തിക്കുന്നതോടെ ശരീരം ഒരു വിഷകൂമ്പാരമായി മാറുകയും ഒരു മഹാ വിസര്‍ജ്ജനത്തിനുള്ള ഔട്ട്‌ലറ്റ്‌ തുറക്കേണ്ടത്‌ അനിവാര്യമായിത്തീരുകയും ചെയ്യുന്നു .

ഇനി ഒന്നും നോക്കാനില്ല. ഇതുവരെ ശരീരഭാഗങ്ങളെ നോവിക്കാതെയുള്ള വിസര്‍ജ്ജനമാണ്‌ നടന്നിരുന്നതെങ്കില്‍ ഇനി ഏത്‌ ഭാഗം നശിച്ചാലും വേണ്ടില്ല; വിസര്‍ജ്ജനം നടന്നേ തീരൂ എന്ന നിലയില്‍ പ്രാണന്‍ തുടങ്ങിവെയ്‌ക്കുന്ന മഹാവിസര്‍ജ്ജന ഔട്ട്‌ലറ്റുകളാണ്‌ ക്യാന്‍സര്‍ ഉള്‍പ്പെടുന്ന മഹാ രോഗങ്ങള്‍. ഇവിടെയും ടോക്‌സിനുകളെ പുറം തള്ളി ശരീരത്തെ രക്ഷിക്കുകയെന്ന നന്മയാണ്‌ ലക്ഷ്യമിടുന്നത്‌. ബോധപൂര്‍വ്വം ശ്രദ്ധയോടെ സമീപിക്കുന്നതായാല്‍ ഇവിടെയും രക്ഷയുടെ വാതിലുകള്‍ തുറക്കപ്പെടാം. പക്ഷേ നമ്മുടെ സിസ്റ്റം ഇതിനൊന്നും ആരെയും അനുവദിക്കാറില്ല. കൂമ്പ്‌ നുള്ളി ചാരം വയ്‌ക്കുന്ന രീതിയിലാണ്‌ ക്യാന്‍സറിനുള്ള ചികിത്സകള്‍ മുന്നേറുന്നത്‌.

പത്താം തീയ്യതി പത്തുമണിക്ക്‌ മത്തായിക്ക്‌ ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നിലുള്ള സാഹചര്യങ്ങള്‍ ഇതായിരുന്നു. നിസ്സാരമായ പ്രകട രോഗത്തിലൂടെ തുറന്നുവച്ച ആദ്യ ഔട്ട്‌ലറ്റ്‌ മനപ്പൂര്‍വ്വം അട ച്ചപ്പോള്‍ മുതല്‍ തുടങ്ങിയ ഒരു തുടര്‍ പ്രക്രിയയായിരുന്നു അത്‌ . അേേഞ്ചാ പത്തോ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ വേണ്ടി വന്നു ഈ പതനത്തിന്‌. ഇതിനിടയില്‍ എത്ര തവണ ഒരാള്‍ക്ക്‌ രക്ഷപെടാമായിരുന്നു. അിറഞ്ഞില്ല.. അതുകൊണ്ട്‌ ശ്രമിച്ചുമില്ല. ഓരോ സന്ധിയിലും മോഡേണ്‍ മെഡിസിന്‍ അന്തിക്രിസ്‌തുവിനെപ്പോലെ നമ്മെ മാടി വിളിച്ചു . വരൂ വരൂ ഞാനാണ്‌ രക്ഷകന്‍ . ഞാന്‍ നിങ്ങളെ രക്ഷിക്കാം. അവന്റെ രാസഗുളികകളുടെ രൂപത്തില്‍ നമുക്ക്‌ കിട്ടി . ആദ്യകാല ആശ്വാസങ്ങള്‍ അവസാന നാശത്തില്‍ നിപതിക്കുന്നത്‌ വരെ നീണ്ടു . അപ്പോളും പുറത്ത്‌ വരാനാകാതെ സ്വര്‍ണ്ണത്തളികകളാല്‍ മൂടിവെയ്‌ക്കപ്പെട്ട സത്യങ്ങള്‍ പിടഞ്ഞു !

ക്യാന്‍സറിനെന്നല്ല, ഏതൊരു മഹാ രോഗങ്ങള്‍ക്കും അടിപ്പെടാതെ ആയുസ്സെത്തി മരിക്കുവാന്‍ നമുക്ക്‌ സാധിക്കുമോ.? സാധിക്കും. അടിച്ചുപൊളിച്ചു ആളുകളിക്കുന്ന ആധുനിക മനുഷ്യ.ന്‌ അതുവളരെ ബുദ്ധിമുട്ടായിരിക്കും എന്നു മാത്രം . എങ്കിലും ഓരോ കുടുംബത്തിലും കര്‍ശനമായി നടപ്പാക്കാനാകുമെങ്കില്‍ തലമുറകളെത്തന്നെ രക്ഷിച്ചേക്കാന്‍ സാധിച്ചേക്കാവുന്ന കുറേ മാര്‍ഗങ്ങള്‍ പ്രക്രുതി ചികിത്സകള്‍ മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. തെളിയിക്കപ്പെട്ട ശാസ്‌ത്രമല്ലാ എന്നു പറഞ്ഞ്‌ മോഡേണിസത്തിന്റെ ആളുകള്‍ തള്ളിക്കളയുന്നുണ്ടെങ്കിലും .

1-സ്വ്വാത്തിക ഭക്ഷണം സ്വീകരിക്കുക. മാംസം, മത്സ്യം മുട്ട പാല്‍ ഇവകള്‍ ഉപയോഗിക്കാതിരിക്കുകയോ പരമാവധി കുറക്കുകയോ ചെയ്യുക. പച്ചക്കറികള്‍ പഴങ്ങള്‍ , ഇലക്കറികള്‍ ധാരാളെമായി കഴിക്കുക . ഇവകളില്‍ വിഷമമില്ലെന്ന്‌ ഉറപ്പുവരുത്തുക. ജൈവ കൃഷിയിലേക്ക്‌ മടങ്ങുക. കഴിവതും വീട്ടുവളപ്പില്‍ നട്ടു വളര്‍ത്തുല്‍ പച്ചക്കറികള്‍ തന്നെ ഉപയോഗിക്കുക.

2 - യാതൊരു ഭക്ഷ്യവസ്‌തുക്കളും അലുമിനിയം പാത്രങ്ങളിലോ, സ്റ്റീല്‍പാത്രങ്ങളിലൊ തൊടാന്‍ പോലും അനുവദിക്കരുത്‌

3- മൈദയും മൈദയുത്‌പന്നങ്ങളും ഉപേക്ഷിക്കുക. മൈദ ഗോതമ്പിലെ പശമാത്രമാണ്‌ . ഇത്‌ ദഹന വസ്‌തുവിലെ പെരിസ്റ്റാള്‍ടിക്‌ മൂവ്‌മെന്റ്‌സിനെ നശിപ്പിച്ചുകളയും.

4- പഞ്ചസാര ഉപേക്ഷിക്കുക. ഉപ്പുകുറയ്‌ക്കുക പഞ്ചസാരക്ക്‌ പകരം തേനോ ശര്‍ക്കരയോ ഉപയോഗിക്കാം.

5- ചായ , കാപ്പി കോളകള്‍ തുടങ്ങിയവ ഉപേക്ഷിക്കുക .

6 - മദ്യപാനവും പുകവലിയും അരുത്‌. ആല്‍ക്കഹോളും, നിക്കോട്ടീനും പാടെ ഉപേക്ഷിക്കുക .

7 ടിന്നിലടച്ച്‌ റെക്‌ട്രിഫൈഡ്‌ എണ്ണകള്‍ നല്ലതല്ല- പകരം വെളിച്ചെണ്ണ ഉപയോഗിക്കുക .

8 - ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടിക്കുകയാണെങ്കില്‍ പാത്രങ്ങളില്‍ പിടിച്ചുവച്ച്‌ 4 മണിക്കൂറിനു ശേഷം ഉപയോഗിക്കുക.

9- കൊതുകു ശല്യം അവസാനി പ്പിക്കാന്‍ ജനാലകളില്‍ നെറ്റിടുക. കൊതുകു തിരിയുള്‍പ്പടെ യാതൊന്നും ഉപയോഗിക്കരുത്‌.

10-സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത്‌ അവസാനിപ്പിക്കുക

ഇത്രയും വായിച്ചവര്‍ ഞെട്ടിക്കാണും. ഇതെങ്ങനെ സാധിക്കും. സാധിക്കാവുന്നതേ ഉള്ളു . നമ്മുടെ മനസ്സിലെ `ഞാനൊരാളാണ്‌' എന്ന അഹങ്കാരത്തിന്റെ മുന ഒടിച്ചുകൊണ്ട്‌ മണ്ണിനോളം താഴ്‌ന്ന മനസ്സുമായി അടിപൊളിയുടെ ആര്‍ഭാടത്തില്‍ നിന്നും ഒരു തിരിച്ച്‌ നടപ്പ്‌ അത്രയേ വേണ്ടൂ .

ഇതൊക്കെയാണെങ്കിലും നമ്മുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാത്ത ഒട്ടേറെ കാര്യങ്ങള്‍ ഇനിയുമുണ്ട്‌. അവയാണ്‌ പ്രപഞ്ച രഹസ്യങ്ങള്‍. അവകളെ വിടുക. നമ്മുടെ റോള്‍ ഭംഗിയായി ചെയ്‌തു എന്ന സംതൃപ്‌തിയോടെ ജീവിക്കുക. ബാക്കി ദൈവത്തിനു വിടുക. ദൈവം നല്ലതേ വരുത്തൂ എന്ന്‌ ഉറച്ചു വിശ്വസിക്കുക.

പ്രകൃതി ചികിത്സാ ആചാര്യനും എന്റെ ഗുരുഭൂതനുമായ യശശരീരനായ ശ്രീ സി.ആര്‍.ആര്‍. വര്‍മ്മയുടെ സ്‌മരണകള്‍ക്ക്‌ മുമ്പില്‍ ആദരാജ്ജലികളോടെ....


Facebook Comments
Share
Comments.
image
bibin
2014-04-28 23:27:47
I would like to get the books writen by C.R.R Verma,
please reply me in the above mail with details.

Thanks
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ
വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും
കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം
ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും
കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍
കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍
കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു
കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്
പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം
വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു
ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും
ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്
ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം
കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്
കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്
കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു
ഷിഗെല്ല കുടലിനെ ബാധിക്കും
ചിരി ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് സുപ്രധാനമെന്ന് ഗവേഷകര്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut