Image

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 06 January, 2020
എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം
ഫിലാഡല്‍ഫിയ: മുപ്പത്തിമൂന്നാമത് എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ (ഇഎഫ്‌ഐസിപി) 2019-ലെ ക്രിസ്മസ് ആഘോഷം വളരെ വിപുലമായി നോര്‍ത്ത് ഈസ്റ്റിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു.

ഇഎഫ്‌ഐസിപിയിലെ ഇരുപത് ദേവാലയങ്ങളിലെ അച്ചന്‍മാരും സഭാ ജനങ്ങളും പങ്കെടുത്ത ആഘോഷ ചടങ്ങില്‍ ഹിസ് ഗ്രേസ് സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു. സിവിക് ലീഡര്‍ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന ക്രിസ്മസ് ആശംസ അറിയിക്കുകയുണ്ടായി.

വിവിധ സഭകളിലെ കലാപരിപാടികള്‍ ആഘോഷരാവുകള്‍ക്ക് നിറംപകര്‍ന്നു. അന്നേദിവസം തന്നെ ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാനവിതരണവും നടത്തി. സുവനീര്‍ റിലീസും നടത്തുകയുണ്ടായി. ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു 2019-ലെ ക്രിസ്മസ് ആഘോഷം.
ഡാനിയേല്‍ പി. തോമസ് (ഇഎഫ്‌ഐസിപി, പി.ആര്‍.ഒ) അറിയിച്ചതാണിത്.

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ക്രിസ്മസ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക