Image

ജെഎന്‍യുവില്‍ നടന്നത് ആസൂത്രിത അക്രമം; ഐഷി ഘോഷ്

Published on 06 January, 2020
ജെഎന്‍യുവില്‍ നടന്നത് ആസൂത്രിത അക്രമം; ഐഷി ഘോഷ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വില്‍ കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത അക്രമമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്നും ഐഷി ആരോപിച്ചു.

30ഓളം പേര്‍ വളഞ്ഞുവച്ചാണ് തന്നെ ഇരുമ്പ് വടികള്‍കൊണ്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തിയശേഷമാണ് അക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടാനോ അക്രമികളെ തടയാനോ ശ്രമിച്ചില്ല. പലതവണ തനിക്ക് വടികൊണ്ടുള്ള അടിയേറ്റു. വിദ്യാര്‍ഥികള്‍ക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പ് വടിക്കും ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും മറുപടി നല്‍കും. 

ജെഎന്‍യുവിന്റെ സംസ്‌കാരം നഷ്ടപ്പെടില്ല. ജനാധിപത്യ സംസ്‌കാരം ജെഎന്‍യു ഉയര്‍ത്തിപ്പിടിക്കുമെന്നും അക്രമത്തില്‍ പരിക്കേറ്റ് ചികി
ത്സയില്‍ കഴിഞ്ഞ ഐഷി മാധ്യമങ്ങളോട് പറഞ്ഞു. 

Join WhatsApp News
indialover 2020-01-06 22:36:38
Yesterday in ICU and ventillator. Today perfect and meeting the press.  All attack drama by leftists in JNU.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക