Image

സാരിയുടുത്ത് റൗഡി ബേബിക്ക് ചുവടുവെച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച് സായി പല്ലവി

Published on 06 January, 2020
സാരിയുടുത്ത് റൗഡി ബേബിക്ക് ചുവടുവെച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച് സായി പല്ലവി
ധനുഷ് നായകനായി എത്തിയ ചിത്രമായിരുന്നു മാരി 2. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. നായകനായ ധനുഷും നായികയായി എത്തിയ സായി പല്ലവിയും ചേര്‍ന്നാണ് ഗാനത്തിന് ചുവടുവെച്ചത്. ഇപ്പോള്‍ വീണ്ടും ഗാനത്തിന് ചുവട് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് സായി പല്ലവി. ഫിലിം അവാര്‍ഡ് വേദിയില്‍ എത്തിയപ്പോഴാണ് ഏവരെയും അമ്പരപ്പിക്കുന്ന ചുവടുകളുമായി താരം തിളങ്ങിയത്. മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം സായി പല്ലവിക്ക് ആിരുന്നു. അതിരനിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. ഇത് സ്വീകരിച്ച ശേഷമായിരുന്നു അവതാരകരുടെ ആവശ്യപ്രകാരം സായി പല്ലവി റൗഡി ബേബിക്ക് ചുവട് വെച്ചത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക