Image

ഇത് ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകം; പൃഥ്വിരാജ് പറയുന്നു

Published on 06 January, 2020
ഇത് ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകം; പൃഥ്വിരാജ് പറയുന്നു
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടന്‍ പൃഥ്വിരാജ്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകമാണെന്നും അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.


പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് 

നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രത്തിനു വേണ്ടി നില കൊണ്ടാലും, എന്തിനു വേണ്ടി പോരാടിയാലും, നമ്മള്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്തായാലും അക്രമവും വിധ്വംസനവും ഒരിക്കലും ഒന്നിനുമുള്ള ഉത്തരമല്ല. അഹിംസയിലൂടെയും നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിപ്‌ളവം എന്ന വാക്ക് അക്രമത്തിനും അരാജകത്വത്തിനുമുള്ള എളുപ്പത്തിലുള്ള അര്‍ത്ഥമായി മാറുന്നത് 
സങ്കടകരമാണ്. വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി, ക്രമസമാധാനത്തിനു പുല്ലുവില പോലും കല്‍പ്പിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അതിക്രമം കെട്ടഴിച്ചു വിടുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളേയും ഹിംസിക്കുന്നതിനു തുല്യമാണ്. നിര്‍ദ്ദയമായ ശിക്ഷ അര്‍ഹിക്കുന്ന, അങ്ങേയറ്റം വൃത്തികെട്ട ക്രൂരമായ അപരാധമാണ്. ഒന്നു കൂടി ഓര്‍ക്കുക, അക്രമത്തെ അംഗീകരിക്കുന്ന ഏതുതരം പ്രക്ഷോഭവും തുല്യമായ അളവില്‍ പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കട്ടെ... ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല. ജയ് ഹിന്ദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക