Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു

ജോയിച്ചന്‍ പുതുക്കുളം Published on 06 January, 2020
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ഏഴാം തീയതി കൂടിയ യോഗത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് - ഉഷാ ജോര്‍ജ്, വൈസ് പ്രസിഡന്റ് - ഏലിയാമ്മ മാത്യു, സെക്രട്ടറി- തങ്കമ്മ ജോസഫ്, ട്രഷറര്‍- സിസിലി പഴയമ്പള്ളി, ജോയിന്റ് സെക്രട്ടറി- റേച്ചല്‍ ഡേവിഡ്, ജോയിന്റ് ട്രഷറര്‍- ലിസ സാം എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി അച്ചാമ്മ ജേക്കബ്, ഗ്രേസ് മോഹന്‍, റാണി ഫിലിപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ലീല മാരേട്ട് ഇതുവരെയുള്ള ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു. ശോശാമ്മ ആന്‍ഡ്രൂസും, ലീല മാരേട്ടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചാപ്റ്റര്‍ അംഗങ്ങളെ അനുമോദിക്കുകയും അവര്‍ക്കു വേണ്ട എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അംഗത്വം വര്‍ധിപ്പിച്ച് ഭാവി കര്‍മ്മപരിപാടികള്‍ ഊര്‍ജ്ജിതമായി നടത്തുമെന്നു പ്രസ്താവിച്ചു.


ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു
Join WhatsApp News
Raju Mylapra 2020-01-07 06:45:26
അങ്ങിനെ ആ ഒരു കുറവും പരിഹരിച്ചു. സന്തോഷം.
ഇനി ഞങ്ങള്‍ക്കും പോകാം 2020-01-07 12:02:42
ഇനി ഇവര്‍ക്കും പോകാം ഇടയ്ക്കിടെ  നാട്ടിലേക്ക് 
ഓവര്‍ സീസ് കമ്മറ്റി, പിണറായി വിളിച്ചു, എന്നൊക്കെ ന്യായം പറഞ്ഞു നാട്ടിലെ ചിന്ന വീട്ടില്‍ പോയി  തിരുമലും ഉഴിച്ചിലും എണ്ണ തേപ്പും ഒക്കെ, അല്ല പിന്നെ 
 മറ്റേതു പോയ അണ്ണാനെ പോലെ കെട്ടിയവന്‍മ്മാര്‍ ഇവിടെ തട്ടുകട ഫുഡ്‌ അടിച്ചു ഇരിക്കട്ടെ 
അല്ല പിന്നെ അമേരികന്‍ മലയാളി പെണ്ണുങ്ങളോടാ കളി.
-സരസമ്മ 
ഏവർക്കും സ്വാഗതം 2020-01-07 14:43:10
ഞങ്ങളോടു കളിക്കല്ലേ! നിൻറെ ഒക്കെ കെട്ടിയവന്മാർ വിവരം അറിയും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക